ഗുവാഹതി (അസം): അസമിലെ കൂട്ട ബലാത്സംഗക്കേസ് പ്രതിയുടെ മൃതദേഹം സംസ്‌കരിക്കാൻ വിസമ്മതിച്ച് നാട്ടുകാർ. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിലെ മുഖ്യപ്രതിയായ താഫസുൽ ഇസ്‍ലാം കഴിഞ്ഞദിവസം പോലീസ് കസ്റ്റഡിയിൽ നിന്ന് കുളത്തിലേക്ക് ചാടി മരിച്ചിരുന്നു.
പ്രതിയുടെ കുടുംബവീടായ ബോർഭേത്തിയിലെ ഗ്രാമവാസികൾ ശവസംസ്‌കാര പ്രാർത്ഥനയിൽ പങ്കെടുക്കേണ്ടതില്ലെന്നും ശ്മശാനത്തിൽ മൃതദേഹം സംസ്‌കരിക്കാൻ അനുവദിക്കില്ലെന്നും തീരുമാനമെടുത്തിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച അറസ്റ്റ് ചെയ്ത പ്രതിയെ തെളിവെടുപ്പിനായി കൊണ്ട് വന്നപ്പോൾ കുളത്തിലേക്ക് ചാടുകയായിരുന്നുവെന്നാണ് പൊലീസ് അറിയിച്ചത്. രണ്ട് മണിക്കൂർ നേരത്തെ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയതെന്നും പൊലീസ് പറഞ്ഞു.
പുലർച്ചെ 3.30ഓടെ കുറ്റകൃത്യം നടന്നതായി പറയപ്പെടുന്ന സ്ഥലത്തേക്ക് കൊണ്ടു പോയതായി നാഗോൺ പോലീസ് സൂപ്രണ്ട് സ്വപ്‌നീൽ ദേക മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഗ്രാമത്തിലെ ശ്മശാനത്തിൽ അദ്ദേഹത്തെ സംസ്‌കരിക്കാൻ അനുവദിക്കില്ലെന്നും ശവസംസ്‌കാര പ്രാർത്ഥനകൾ നടത്തില്ലെന്നും ഗ്രാമത്തിലെ മുതിർന്ന അംഗം ഷാജഹാൻ അലി ചൗധരി പി.ടി.ഐയോട് പറഞ്ഞു.
അതിനിടെ കേസിലെ പ്രതിയായ മൂന്നാമനെ പിടികൂടാൻ തിരച്ചിൽ തുടരുകയാണെന്ന് പോലീസ് ഡയറക്ടർ ജനറൽ ജി.പി സിംഗ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.