ലോക് ഡൗണ്‍ കാരണം ക്ലാസില്ലാത്തതിനാല്‍ ഗ്രേഡ് കുറയുമെന്ന് പേടി; ബ്രിട്ടനില്‍ വിദ്യാര്‍ഥി ആത്മഹത്യ ചെയ്​തു

കെന്‍റ് : ലോക്​ ഡൗണ്‍ കാരണം ക്ലാസില്ലാത്തതിനാല്‍ ഗ്രേഡ് കുറയുമെന്ന് പേടിയില്‍ എ ലെവല്‍ വിദ്യാര്‍ഥി സ്വയം ജീവനൊടുക്കി. ക​െൻറിലെ ടണ്‍ബ്രിഡ്ജിലാണ് സംഭവം.

17കാരനായ മാത്യു മക്കലിന്‍റെ ചേതനയറ്റ ശരീരം വീടിനടുത്തുള്ള പാര്‍ക്കില്‍ നിന്നാണ് കണ്ടെത്തിയത്. ലോക്ക് ഡൌണ്‍ കാരണം ക്ലാസില്‍ പോകാന്‍ കഴിയാത്തതിനാല്‍ തന്‍റെ ഗ്രേഡ് കുറയുമെന്ന ആശങ്കയില്‍ കഴിയുകയായിരുന്നു മാത്യുവെന്ന് വീട്ടുകാര്‍ പറയുന്നു.

മിടുക്കനായ വിദ്യാര്‍ഥി മാത്യുവിൻെറ മരണം കുടുംബാംഗങ്ങളെയും അധ്യാപകരെയുമെല്ലാം ഒരു പോലെ ദുഃഖത്തിലാക്കിയിരിക്കുകയാണ്​.
 

Tags:    
News Summary - Lockdown Britain Student Suicide -World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.