ന്യൂഡൽഹി: പ്രതിപക്ഷ ബഹളം മൂലം ലോക്സഭ ഉച്ചവരെ നിർത്തിവെച്ചു. പശ്ചിമബംഗാളിെല സി.ബി.െഎ - കൊൽക്കത്ത പൊലീസ് പോരാട്ടം സംബന്ധിച്ച വിഷയങ്ങൾ ഉയർത്തിയാണ് ലോക് സഭയിൽ തൃണമൂൽ കോൺഗ്രസ് അംഗങ്ങൾ ബഹളം വെച്ചത്.
ചോദ ്യോത്തര വേള തുടങ്ങിയ ഉടൻ ടി.എം.സി അംഗങ്ങൾ പ്രധാനമന്ത്രിക്കും സി.ബി.െഎക്കുമെതിരെ മുദ്രാവക്യം വിളിച്ച് നടുത്തളത്തിലിറങ്ങി. കോൺഗ്രസും ടി.ആർ.എസും എസ്.പിയും ആർ.ജെ.ഡിയും നടുത്തളത്തിലിറങ്ങിയെങ്കിലും മുദ്രാവാക്യം വിളിച്ചില്ല.
ബഹളം വെച്ച അംഗങ്ങളെ ശാന്തരാക്കാൻ സ്പീക്കർ സുമിത്ര മഹാജൻ പലതവണ ശ്രമിച്ചു. നിങ്ങൾക്ക് സി.ബി.െഎയിൽ വിശ്വാസമില്ല, സുപ്രീംകോടതിയിൽ വിശ്വാസമില്ല. കേസ് സുപ്രീംകോടതി പരിഗണനയിലാണ്. പാർലമെൻറിെൻറ ധർമം പൂർത്തിയാക്കാൻ അനുവദിക്കുക. എല്ലാ സ്ഥാപനങ്ങളെയും അവരവരുടെ പങ്ക് നിർവ്വഹിക്കാൻ അനുവദിക്കുക - സ്പീക്കർ പറഞ്ഞു. എന്നാൽ ടി.എം.സി അംഗങ്ങൾ ബഹളം തുടർന്നതിനാൽ ഉച്ചവരെ സഭ നിർത്തിവെക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.