ന്യൂഡൽഹി: അക്രമ സാഹചര്യം അവസാനിച്ച് സാധാരണ നില തിരിച്ചെത്തിയാൽ ജമ്മു-കശ്മീരി ന് പൂർണ സംസ്ഥാനപദവി തിരിച്ചു നൽകുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. എന്നാൽ, അതി ന് എത്രകാലം എന്ന് പറയാനാവില്ല. സംസ്ഥാനത്തിന് പ്രത്യേക പദവി നൽകിയ 370ാം വകുപ്പ് 70 വർഷം നിലനിന്നു, അത്രകാലം വേണ്ടിവരില്ലെന്നാണ് അമിത് ഷാ ലോക്സഭയിൽ വിശദീകരിച്ചത്. വിവിധ സംസ്ഥാനങ്ങൾക്ക് ഭരണഘടനയുടെ 371ാം വകുപ്പു പ്രകാരം അനുവദിച്ചിട്ടുള്ള സവിശേഷ പരിരക്ഷകൾ നിലനിർത്തുമെന്നും അമിത് ഷാ പറഞ്ഞു.
പാക് അധീന കശ്മീരിനും ജമ്മു-കശ്മീരിലെ അക്സായ് ചിൻ മേഖലക്കുമായി ജീവൻ കൊടുക്കാനും താൻ തയാറാണെന്നും അമിത് ഷാ ലോക്സഭയിൽ വ്യക്തമാക്കി. കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. ഞാൻ ജമ്മു-കശ്മീരെന്ന് പറഞ്ഞാൽ അത് ജമ്മു-കശ്മീരിെൻറ അതിർത്തിപ്രദേശമായ പാക് അധീന കശ്മീരും അക്സായി ചിനും ഉൾപ്പെട്ടതാണ് . 370ാം വകുപ്പാണ് ജമ്മു-കശ്മീരിെൻറ വികസനത്തിൽ തടസ്സമായിനിന്നത്. തീവ്രവാദം വളർന്നതും ഇൗ പരിരക്ഷയുടെ മറവിലാണ്. തൊഴിലില്ലായ്മ വർധിച്ചു. കശ്മീരിലെ ന്യൂനപക്ഷങ്ങൾക്കോ പിന്നാക്ക വിഭാഗങ്ങൾക്കോ സംരക്ഷണം ലഭിച്ചില്ല. ദീർഘകാലം ജമ്മു-കശ്മീർ മാറിമാറി ഭരിച്ച മൂന്നു കുടുംബങ്ങൾക്കാണ് സവിശേഷമായ ഭരണഘടനാ പരിരക്ഷകൾ പ്രയോജനപ്പെട്ടത്. 370ാം വകുപ്പ് പ്രകാരം പ്രത്യേക പദവി നൽകിയത് തുടക്കം മുതൽ തന്നെ വിവാദമാണ്.
പഴയ തെറ്റ് തിരുത്തുകയാണ് ഇപ്പോൾ ചെയ്യുന്നത്. അത് നീക്കുന്ന കാര്യത്തിൽ ദീർഘകാലമായി ഒേട്ടറെ ചർച്ചകൾ നടന്നുവെന്നിരിക്കേ, ഇക്കാര്യത്തിൽ സർക്കാർ തിടുക്കപ്പെട്ടു നീങ്ങിയെന്നും ആരുമായും ചർച്ചകൾ നടത്തിയില്ല എന്നും ആരോപിക്കുന്നതിൽ അർഥമില്ല. ആരുമായാണ് ഇനി ചർച്ച നടത്തേണ്ടത്? ഹുർറിയത് കോൺഫറൻസുമായും മറ്റും ചർച്ചക്ക് സർക്കാർ ഇല്ല. കേന്ദ്രസർക്കാറിെൻറ പുതിയ നടപടികളെക്കുറിച്ച് കശ്മീരികൾക്ക് സംശയങ്ങൾ ഉണ്ടെങ്കിൽ അതു ദൂരീകരിക്കാൻ തയാറാണ്. 370ാം വകുപ്പ് എടുത്തുകളയുന്ന കാര്യത്തിൽ കോൺഗ്രസും എതിരാണെന്ന് പറയാനാവില്ല. വോട്ടുബാങ്ക് പേടികൊണ്ടാണ് അവർ മറിച്ചൊരു നിലപാട് എടുക്കുന്നത്. ജമ്മു-കശ്മീരിന് പ്രത്യേക പദവി നൽകുന്ന 370ാം വകുപ്പും നാഗാ ഉടമ്പടിയുമായി താരതമ്യമില്ലെന്നും അമിത് ഷാ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.