ന്യൂഡൽഹി: 2019െല ലോക്സഭ തെരഞ്ഞെടുപ്പിനുള്ള 17.45 ലക്ഷം വിവിപാറ്റുകൾ നവംബർ അവസാനേത്താടെ ലഭ്യമാവുെമന്ന് തെരഞ്ഞെടുപ്പ് കമീഷൻ. രണ്ട് പൊതുമേഖല സ്ഥാപനങ്ങളാണ് പേപ്പർ ട്രയൽ യന്ത്രങ്ങൾ നൽകുന്നത്. ഭാവിയിൽ ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകൾക്ക് പൂർണമായും വിവിപാറ്റുകൾ ഉപയോഗിക്കാനാണ് തീരുമാനം. വോട്ട് ലഭിച്ച സ്ഥാനാർഥിയുടെ പേര്, ചിഹ്നം, ക്രമനമ്പർ എന്നിവ യന്ത്രത്തില്‍ കാണാനാവും. വോട്ടു ചെയ്തയാളുടെ വിശദാംശങ്ങള്‍ പേപ്പറില്‍ ഉണ്ടാകില്ല.
ഏഴ് സെക്കന്‍ഡ് ദൃശ്യമായതിനു ശേഷം പേപ്പർ പെട്ടിയിലേക്കു വീഴുന്ന രീതിയിലാണ് പ്രവര്‍ത്തനം. എന്നാല്‍, വോട്ടര്‍ക്ക് ഇത് കൈയിൽ ലഭിക്കില്ല. വോെട്ടടുപ്പിനെ കുറിച്ചു പരാതി ഉയര്‍ന്നാല്‍ സ്ലിപ്പുകള്‍ എണ്ണി പരിഹാരം കാണാം. വോട്ടെടുപ്പു പൂര്‍ത്തിയായാല്‍ വോട്ടിങ് യന്ത്രത്തോടൊപ്പം ബാലറ്റ് പെട്ടിയും സീല്‍ ചെയ്തു സൂക്ഷിക്കും. ബംഗളൂരു ഭാരത് ഇലക്ട്രോണിക് ലിമിറ്റഡ് (െബൽ), ഹൈദരാബാദ് ഇലക്ട്രോണിക് കോർപറേഷൻ ഒാഫ് ഇന്ത്യ (ഇസിൽ ) എന്നിവയാണ് നിർമാതാക്കൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.