ന്യൂഡൽഹി: വോട്ടുയന്ത്രത്തിൽ അട്ടിമറി തടയാൻ എല്ലാ മണ്ഡലങ്ങളിലും 50 ശതമാനം വിവിപാറ്റുകൾ എണ്ണണമെന്ന് പ്രതിപക്ഷ കക്ഷികൾ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനെ കണ്ട് ആവശ്യപ്പെട്ടു. രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദിെൻറ നേതൃത്വത്തിൽ 21 കക്ഷികളുടെ പ്രതിനിധികൾ കമീഷൻ ആസ്ഥാനത്തെത്തി നിവേദനം സമർപ്പിച്ചു.
ആവശ്യം ഫുൾ കമീഷൻ പരിഗണിക്കുമെന്നാണ് ലഭിച്ച മറുപടി. എല്ലാ മണ്ഡലങ്ങളിലും വോട്ടുയന്ത്രത്തിെനാപ്പം 50 ശതമാനം വിവിപാറ്റുകളും എണ്ണണമെന്നാണ് കമീഷന് മുമ്പാകെ ഉന്നയിച്ച ആവശ്യമ്മെന്ന് ഗുലാം നബി ആസാദ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
വോട്ടുയന്ത്രത്തിൽ െതരഞ്ഞെടുപ്പ് നടത്തരുതെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത് ബി.ജെ.പി നേതാവ് സുബ്രമണ്യം സ്വാമിയാണെന്ന് ബി.എസ്.പി നേതാവ് സതീഷ് ചന്ദ്ര മിശ്ര പറഞ്ഞു. തെരഞ്ഞെടുപ്പിന് വിശ്വാസ്യതയുണ്ടാക്കാൻ വോട്ടുയന്ത്രങ്ങളുടെ വിശ്വാസ്യത വീണ്ടെടുക്കണമെന്ന് സി.പി.െഎ നേതാവ് ഡി. രാജ പറഞ്ഞു.
കമീഷൻ ആവശ്യം അംഗീകരിക്കുമെന്ന പ്രതീക്ഷയുണ്ടെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. എൻ.കെ പ്രേമചന്ദ്രൻ, ചന്ദ്രബാബു നായിഡു, രാംഗോപാൽ യാദവ്, സഞ്ജയ് സിങ്, ഡെറിക് ഒബ്റേൻ തുടങ്ങിയവരും നിവേദക സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.