ലോക്സഭ തെരഞ്ഞെടുപ്പ് ഫലം ലൈവായി കാണിക്കാൻ മുംബൈയിലെ സിനിമ തിയേറ്ററുകളും; ടിക്കറ്റ് നിരക്ക് 99 രൂപ

​മുംബൈ: ജൂൺ ഒന്നിന് ലോക്സഭ ​തെരഞ്ഞെടുപ്പിന്റെ ഏഴുഘട്ടങ്ങളും പൂർത്തിയാകും. അതുകഴിഞ്ഞാൽ എക്സിറ്റ് പോൾ ഫലത്തിനാണ് ജനത്തിന്റെ കാത്തിരിപ്പ്. ജൂൺ നാലിന് വോട്ടെണ്ണുന്നതോടെ ഇന്ത്യ ഭരിക്കുക ആരാണെന്നറിയാനുള്ള കാത്തിരിപ്പിന് മണിക്കൂറുകളുടെ വിരാമം മാത്രമേയുണ്ടാകൂ. രാജ്യത്തെ ഏറ്റവും വലിയ രാഷ്ട്രീയ നാടകത്തിന്റെ ആകാംക്ഷ നിറഞ്ഞ നിമിഷങ്ങൾ ബിഗ് സ്ക്രീനുകളിൽ കണ്ടാൽ എങ്ങനെയിരിക്കും? ആ രീതിയിൽ ഇത്തവണത്തെ തെരഞ്ഞെടുപ്പ് ഫലം കളറാക്കാനുള്ള തീരുമാനത്തിലാണ് മുംബൈ ജനത.

അതിനായി മുംബൈയിലെയും മഹാരാഷ്ട്രയിലെയും തീയേറ്ററുകളിൽ സംവിധാനം ഒരുക്കാനുള്ള ശ്രമത്തിലാണ്. ജൂൺ നാലിന് രാവിലെ ഒമ്പതു മണി മുതൽ വൈകീട്ട് മൂന്നുമണിവരെ ബിഗ് സ്ക്രീനുകൾ സജീവമായിരിക്കും. രാജ്യത്തെ രാഷ്ട്രീയ നാടകം തിരശ്ശീലയിൽ കാണാൻ ജനങ്ങൾക്ക് കിട്ടുന്ന അവസരം കൂടിയാണിത്. ഓരോ പാർട്ടിക്കും ലഭിക്കുന്ന വോട്ടിന്റെ കണക്കിനൊപ്പം ബ്രേക്കിങ് ന്യൂസുകളും സ്ക്രീനുകളിൽ തെളിയും.

മഹാരാഷ്ട്രയിലെ മൂവീമാക്സ് തിയേറ്ററുകളിൽ തെരഞ്ഞെടുപ്പ് ഫലം കാണിക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. 99 രൂപയാണ് ടിക്കറ്റ് നിരക്ക്. ബുക്ക്മൈ ഷോ, പേടിഎം പോലുള്ള ബുക്കിങ് പ്ലാറ്റ്ഫോമുകളിലും മൂവിമാക്സിന്റെ വെബ്സൈറ്റുകളിലും ടിക്കറ്റുകൾ ലഭ്യമാണ്.  

Tags:    
News Summary - Lok Sabha election results to be screened LIVE in theatres Of Mumbai and other cities

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.