മുംബൈ: ലോക്സഭ തെരഞ്ഞെടുപ്പ് നേരത്തേ നടത്താൻ സാധ്യതയുണ്ടെന്നും പ്രതിപക്ഷ പാർട്ടികൾ കരുതിയിരിക്കണമെന്നും ബിഹാർ മുഖ്യമന്ത്രിയും ജെ.ഡി (യു) നേതാവുമായ നിതീഷ് കുമാർ. ‘ഇൻഡ്യ’യുടെ ദ്വിദിന യോഗത്തിനു ശേഷം നടത്തിയ സംയുക്ത വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എപ്പോൾ തെരഞ്ഞെടുപ്പ് നടത്തിയാലും ‘ഇൻഡ്യ’ സഖ്യത്തിന് ബി.ജെ.പിയെ തോൽപിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ ചരിത്രം മാറ്റാനാണ് ബി.ജെ.പി ആഗ്രഹിക്കുന്നത്. ഇത് ഞങ്ങൾ അനുവദിക്കില്ല. രാജ്യത്തെ ശക്തിപ്പെടുത്തുകയും സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും ക്ഷേമം ഉറപ്പാക്കുകയുമാണ് ഞങ്ങളുടെ ലക്ഷ്യം -അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ കൂട്ടായ്മയുടെ രൂപവത്കരണം ബി.െജ.പിയെ വിറളിപിടിപ്പിച്ചതായും അതാണ് നിയമസഭ തെരഞ്ഞെടുപ്പുകളും ലോക്സഭ തെരഞ്ഞെടുപ്പും ഒരേസമയം നടത്താനുള്ള സാധ്യതകൾ പരിശോധിക്കാൻ കമ്മിറ്റി രൂപവത്കരിക്കാൻ സർക്കാറിനെ പ്രേരിപ്പിച്ചതെന്നും പ്രതിപക്ഷം ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.