ഇന്നലെ ലോക്സഭയിലുണ്ടായിരുന്ന ബി.എസ്.പി എം.പിക്ക് കോവിഡ്

ന്യൂഡൽഹി: തിങ്കളാഴ്ച ലോക്സഭയിൽ ഉണ്ടായിരുന്ന ബി.എസ്.പി എം.പി കുൻവർ ഡാനിഷ് അലിക്ക് കോവിഡ് സ്ഥിരീകരിച്ചു. താനുമായി കഴിഞ്ഞ ദിവസങ്ങളിൽ ഇടപഴകിയവർ ഐസൊലേഷനിൽ കഴിയണമെന്ന് എം.പി അഭ്യർഥിച്ചു. രണ്ട് ഡോസ് വാക്സിനും താൻ സ്വീകരിച്ചിരുന്നതായും എം.പി വ്യക്തമാക്കി.

ഇന്നാണ് കോവിഡ് പരിശോധന ഫലം പോസിറ്റീവായത്. ചെറിയ ലക്ഷണങ്ങൾ മാത്രമാണുള്ളതെന്നും എം.പി അറിയിച്ചു.


രാജ്യത്ത് ഇന്ന് രാവിലെ 5326 പേർക്കാണ് പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്. 453 മരണവും റിപ്പോർട്ട് ചെയ്തിരുന്നു. നിലവിൽ 79,097 പേരാണ് രാജ്യത്ത് കോവിഡ് ബാധിതരായുള്ളത്. 200 ഒമിക്രോൺ കേസുകളും സ്ഥിരീകരിച്ചിട്ടുണ്ട്.  

Tags:    
News Summary - Lok Sabha MP tests positive for Covid-19, was in Parliament on Monday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.