ന്യൂഡൽഹി: ലോക്പാൽ നിയമനത്തിനുള്ള പേരുകൾ ഫെബ്രുവരി അവസാനത്തോടെ സമർപ്പിക്കണമെന്ന് സുപ്രീംകോടതി. പേരുകൾ നിർദേശിക്കാനായി രൂപീകരിച്ച സമിതിയോടാണ് സുപ്രീംകോടതി ഇക്കാര്യം ആവശ്യപ്പെട്ടത്. കഴിഞ്ഞ സെപ്തംബറിലാണ് പേ രുകൾ നിർദേശിക്കുന്നതിനായി സമിതിയെ നിയോഗിച്ചത്. കേസ് മാർച്ച് ഏഴിന് സുപ്രീംകോടതി വീണ്ടും പരിഗണിക്കും.
സുപ്രീംകോടതി മുൻ ജസ്റ്റിസ് രൻജന പ്രകാശ് ദേശായിയാണ് സമിതിയുടെ തലവൻ. ലോക്പാലിനെ തെരഞ്ഞെടുക്കുന്ന പ്രധാനമന്ത്രി ഉൾപ്പെടുന്ന സമിതിക്ക് പേരുകൾ നിർദേശിക്കുകയെന്നതാണ് രൻജന പ്രകാശ് ദേശായിയുടെ നേതൃത്വത്തിലുള്ള എട്ടംഗ സംഘത്തിെൻറ കർത്തവ്യം.
ലോക്പാൽ നിയമനത്തിനുള്ള പേരുകൾ നിർദേശിക്കാനുള്ള സമിതിയുടെ പ്രവർത്തനത്തിൽ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ ആശങ്ക പ്രകടിപ്പിച്ചു. എന്നാൽ, കാര്യങ്ങളെ പോസിറ്റീവായി കാണണമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പ്രശാന്ത് ഭൂഷനോട് നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.