ന്യൂഡൽഹി: ലോക്പാൽ നിയമനം വൈകുന്നതിൽ സുപ്രീം കോടതി കേന്ദ്രസർക്കാരിനെ അതൃപ്തി അറിയിച്ചു. ലോക്പാൽ നിയമനവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ നൽകിയ സത്യവാങ്മൂലം തള്ളിയ കോടതി നാലാഴ്ചക്കകം പുതിയ സത്യവാങ്മൂലം സമർപ്പിക്കാൻ ആവശ്യപ്പെട്ടു. ജസ്റ്റിസ് രഞ്ജൻ ഗോഗോയ്, ആർ. ഭാനുമതി, നവീൻ സിൻഹ എന്നിവരടങ്ങിയ ബെഞ്ചാണ് സത്യവാങ്മൂലം തള്ളിയത്.
ലോക്പാലിനായുള്ള നടപടികൾ പുരോഗമിക്കുന്നുവെന്ന സർക്കാരിെൻറ വിശദീകരണവും കോടതി അംഗീകരിച്ചില്ല. ലോക്പാൽ നിയമനത്തിന് സമയ പരിധി വെക്കാത്തതിനെയും സെർച്ച് കമ്മിറ്റിയെ നിയോഗിക്കാത്തതിനെയും ബെഞ്ച് വിമർശിച്ചു.
കോടതി ലോക്പാൽ നിയമനം നടത്തണമെന്ന് ഹരജിക്കാർക്കായി ഹാജരായ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ വാദിച്ചു. ലോക്പാൽ നിയമം വന്ന് നാലര വർഷമായിട്ടും നിയമനം നടത്താത്തതിനാൽ സർക്കാറിന് അതിന് താത്പര്യമില്ലെന്ന് വ്യക്തമായിരിക്കുകയാണ്. കോടതി അന്വേഷിക്കുന്നതുകൊണ്ടു മാത്രമാണ് യേകഗങ്ങൾ നടത്തുന്നത്. അതുകൊണ്ട് ഒരു ഫലവുമില്ലെന്നും പ്രശാന്ത് ഭൂഷൺ വാദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.