ന്യൂഡൽഹി: വിവിധ രാജ്യങ്ങളിൽനിന്നും രാജ്യത്തേക്ക് മടങ്ങുന്ന പ്രവാസികളുടെ വിമാനടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ചു. എയർ ഇന്ത്യയുടെ 64 വിമാനങ്ങളിലായി മേയ് ഏഴുമുതൽ 13 വരെ 15,000 ത്തിലധികം പ്രവാസികളെയായിരിക്കും രാജ്യത്ത് തിരികെ എത്തിക്കുക. മേയ് 13 ന് ശേഷം സ്വകാര്യ വിമാനകമ്പനികളും പ്രവാസികളെ നാട്ടിലെത്തിക്കാൻ പങ്കുചേരും.
ലണ്ടനിൽ നിന്നും ഡൽഹിയിലേക്കെത്താൻ ഒരാൾക്ക് 50,000 രൂപയാണ് വിമാന ടിക്കറ്റ് നിരക്ക്. ധാക്കയിൽ നിന്ന് ഡൽഹിയിലേക്ക് 12,000 രൂപയുമായിരിക്കും ടിക്കറ്റ് നിരക്കെന്ന് കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി അറിയിച്ചു. യു.എസിൽനിന്നും ഇന്ത്യയിലേക്കെത്താൻ ഒരു ടിക്കറ്റിന് ഒരു ലക്ഷം രൂപയായിരിക്കും ഈടാക്കുക. ഗൾഫ് രാജ്യങ്ങളിൽനിന്നും കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്കുകൾ 14,000ത്തിനും 19000നായിരത്തിനും ഇടയിലാണ്.
കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വിദേശത്തുനിന്നെത്തുന്നവർ നിർബന്ധമായും 14 ദിവസം ക്വാറൻറീനിൽ കഴിയണം. ആദ്യത്തെ 64 വിമാനങ്ങളും എയർ ഇന്ത്യയുടേതായിരിക്കും. യു.എ.ഇ, യു.കെ, യു.എസ്, ഖത്തർ, സൗദി അറേബ്യ, സിങ്കപ്പൂർ, മലേഷ്യ, ഫിലിപ്പീൻസ്, ബംഗ്ലാദേശ്, ബഹ്റൈൻ, കുവൈത്ത്, ഒമാൻ എന്നീ 12 രാജ്യങ്ങളിൽ നിന്നാണ് പ്രവാസികളെ നാട്ടിലെത്തിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.