ന്യൂഡൽഹി: ഷഹ്‌ദാര മെട്രോ സ്‌റ്റേഷനിലെ ട്രാക്കിൽ വീണ യാത്രക്കാരനെ സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ് (സി.ഐ.എസ്.എഫ്) ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തി. സി.ഐ.എസ്.എഫ് ട്വിറ്ററിൽ പങ്കുവെച്ച ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലാണ്.
ശൈലേന്ദർ മേഹ്ത എന്നയാളാണ് ട്രാക്കിലേക്ക് വീണത്. ഇയാൾ മൊബൈൽ ഫോണിൽ നോക്കി പ്ലാറ്റ്ഫോമിലൂടെ നടക്കുന്നതും പിന്നീട് ട്രാക്കിലേക്ക് വീഴുന്നതും ദൃശ്യങ്ങളിൽ കാണാം. എതിർവശത്തെ പ്ലാറ്റ്‌ഫോമിൽ നിന്ന ഒരു സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥൻ സംഭവസ്ഥലത്തേക്ക് പെട്ടെന്ന് എത്തുകയും മേഹ്തയെ തിരികെ കയറാൻ സഹായിക്കുകയും ചെയ്തു. സുരക്ഷാ സേനാംഗത്തിന്‍റെ പെട്ടന്നുള്ള ഇടപെടലിലൂടെയാണ് യുവാവിന്‍റെ ജീവൻ രക്ഷിക്കാൻ സാധിച്ചത്.
നിരവധിപേർ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥനെ സമൂഹ മാധ്യമങ്ങളിൽ അഭിനന്ദിക്കുകയും യാത്രക്കാരന്‍റെ ഫോൺ ഉപയോഗിക്കുന്നതിലെ അശ്രദ്ധ ചൂണ്ടിക്കാണിക്കുകയും ചെയ്തു. 40 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോ സമൂഹ മാധ്യമങ്ങളിൽ ഇതിനോടകം നിരവധി പേരാണ് പങ്കുവെച്ചിട്ടുള്ളത്.
A passenger namely Mr. Shailender Mehata, R/O Shadhara, slipped and fell down on the metro track @ Shahdara Metro Station, Delhi. Alert CISF personnel promptly acted and helped him out. #PROTECTIONandSECURITY #SavingLives@PMOIndia @HMOIndia @MoHUA_India pic.twitter.com/Rx2fkwe3Lh
— CISF (@CISFHQrs) February 5, 2022
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.