ചെന്നൈ: വിവിധ ആവശ്യങ്ങളുന്നയിച്ച് തമിഴ്നാട്ടിൽ അഞ്ചു ദിവസമായി തുടരുന്ന ചരക്ക് ലോറി സമരം സംസ്ഥാന സർക്കാറുമായുള്ള ചർച്ചയെ തുടർന്ന് പിൻവലിച്ചു. ലോറി ഉടമകളുമായി സംസ്ഥാന ഗതാഗതമന്ത്രി എം.ആർ. വിജയഭാസ്കർ നടത്തിയ ചർച്ചക്കൊടുവിലാണ് സമരം ഒത്തുതീർപ്പിൽ എത്തിയത്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് നാലുമണിക്ക് സംസ്ഥാന സെക്രേട്ടറിയറ്റിൽ നടന്ന കൂടിക്കാഴ്ചയിൽ ലോറി ഉടമകളുടെ ആവശ്യങ്ങൾ പരിഹരിക്കാമെന്ന ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്. തമിഴ്നാട്ടിലെ ലോറികൾ സമരത്തിൽനിന്ന് പിന്മാറിയതായി ലോറി ഉടമസംഘം പ്രസിഡൻറ് കുമാരസാമി അറിയിച്ചു. ഡീസലിെൻറ നികുതിവർധന പിൻവലിക്കുക, മൂന്നാംകക്ഷി ഇൻഷുറൻസ് നിരക്ക് വർധന പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ദേശീയതലത്തിൽ തുടങ്ങിയ സമരത്തിെൻറ ഭാഗമായായിരുന്നു തമിഴ്നാട്ടിലെ പണിമുടക്കും.
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ സൗത്ത് ഇന്ത്യൻ മോേട്ടാർ ട്രാൻസ്പോർട്ട് അസോസിയേഷനാണ് സമരത്തിന് ആഹ്വാനംചെയ്തത്. തമിഴ്നാട്ടിൽ ലോറി സമരം പിൻവലിച്ചത് കേരളത്തിന് ആശ്വാസകരമാണ്. എന്നാൽ, കേരളത്തിൽ ലോറി സമരം അനിശ്ചിതമായി തുടരുന്നത് തമിഴ്നാട്ടിൽനിന്നുള്ള ചരക്ക് ഗതാഗതത്തെ ബാധിക്കും. തമിഴ്നാട്ടിൽ നാലര ലക്ഷം ലോറികളാണുള്ളത്. മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളായ കേരളം, ആന്ധ്രപ്രദേശ്, കർണാടക, പുതുച്ചേരി, തെലുങ്കാന എന്നിവിടങ്ങളിൽ സമരം തുടരുകയാണ്. പണിമുടക്കിൽ ചരക്ക് നീക്കം സ്തംഭിച്ചതുവഴി തമിഴ്നാട് സർക്കാറിന് പ്രതിദിനം1500 കോടി രൂപയുടെ വരുമാന നഷ്ടം ഉണ്ടായപ്പോൾ ലോറി ഉടമകൾക്ക് 250 കോടി രൂപയുടെ നഷ്ടമുണ്ടായി. കോടിക്കണക്കിന് രൂപയുടെ പച്ചക്കറികൾ ഉൾപ്പെടെ കെട്ടിക്കിടന്ന് നശിച്ചുകൊണ്ടിരിക്കേയാണ് ലോറി സമരം ഒത്തുതീർപ്പാക്കാൻ തമിഴ്നാട് സർക്കാർ മുൻകൈ എടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.