ന്യൂഡൽഹി: കനത്ത മൂടൽമഞ്ഞ് കാരണം കാഴ്ച മങ്ങുന്ന അവസ്ഥയിൽ തലസ്ഥാനത്ത് ട്രെയിനുകൾ വൈകിയോടുന്നു. 33 ട്രെയിനുകളാണ് ഇപ്പോൾ വൈകിയിരിക്കുന്നത്. മൂന്ന് ട്രെയിനുകൾ റദ്ദാക്കി. അഞ്ച് ട്രെയിനുകളുടെ സമയം പുനക്രമീകരിച്ചിരിക്കുകയുമാണ്. തലസ്ഥാനത്ത് വായു മലിനീകരണം ശക്തമാണ്. വെള്ളിയാഴ്ച വായു ഗുണനിലവാര സൂചികയിൽ കൂടിയ അളവായ 335 ആണ് കാണപ്പെട്ടത്.
അതേസമയം, കഴിഞ്ഞ വ്യാഴാഴ്ച വായു ഗുണ നിലവാര സൂചികയിൽ കുറഞ്ഞ അളവ് 288 കാണപ്പെട്ടത് ആശ്വാസകരമായി. ഡൽഹിയിലെ വായു നിലവാരം താരതമ്യേന മികച്ച നിലയിൽ കാണപ്പെട്ട ദിനമായിരുന്നു അന്ന്. എന്നാൽ വൈകുന്നേരത്തോടെ താപനിലയിൽ വൻ കുറവ് നേരിടുകയും വായുനിലവാരം തീരെ താഴുകയുമായിരുന്നു.
മലിനീകരണവും പുകമഞ്ഞും ഒരുമിച്ചു വന്നതോടെ ഡൽഹിയിൽ നേരത്തെ ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.