ലുധിയാന സ്ഫോടനം: മുഖ്യസൂത്രധാരൻ അറസ്റ്റിൽ

ചണ്ഡിഗഢ്: ലുധിയാന സ്ഫോടനക്കേസിലെ മുഖ്യസൂത്രധാരൻ ജസ് വിന്ദർ സിങ് മുൽത്താനി അറസ്റ്റിൽ. പഞ്ചാബ് പൊലീസിന്റെ പ്രത്യേക ദൗത്യസേനയും ദേശീയ അന്വേഷണ ഏജൻസിയും ചേർന്നാണ് ഇയാളെ പിടികൂടിയത്. ​

പ്രായപൂർത്തിയാകാത്ത ഒരാളുൾപ്പെടെ അഞ്ച് പ്രതികൾ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. സ്ഫോടക വസ്തുക്കൾ ഡ്രോൺ ഉപയോഗിച്ച് കടത്തിക്കൊണ്ടു വന്നത് പാക് ചാരസംഘടന ഐ.എസ്.​​ഐ പിന്തുണയോടെയാണെന്ന് പഞ്ചാബ് പൊലീസ് മേധാവി വി.കെ. ഭാവ്ര അറിയിച്ചു. ഖലിസ്താൻ സംഘത്തിന് സാങ്കേതിക സഹായം നൽകിയത് പ്രായപൂർത്തിയാകാത്ത പ്രതിയാണെന്നും പൊലീസ് കണ്ടെത്തി.

2021 ഡിസംബർ 23ന് ലുധിയാനയിലെ കോടതിസമുച്ചയത്തിൽ നടന്ന സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെടുകയും ആറു പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

Tags:    
News Summary - Ludhiana bomb blast case, main accused arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.