ലഫ്. ജനറൽ മനോജ് പാണ്ഡെ

ലഫ്. ജനറൽ മനോജ് പാണ്ഡെ അടുത്ത കരസേന മേധാവി

ന്യൂഡൽഹി: ജനറൽ എം.എം. നരവനെയുടെ പിൻഗാമിയായി ലഫ്റ്റനന്റ് ജനറൽ മനോജ് പാണ്ഡെ അടുത്ത കരസേന മേധാവിയാകും. നിലവിൽ കരസേന ഉപമേധാവിയാണ്. ജനറൽ നരവനെയുടെ കാലാവധി ഏപ്രിൽ 30ന് അവസാനിക്കും. ഈസ്റ്റേൺ ആർമി കമാൻഡിന്റെ മുൻ തലവനായിരുന്നു മനോജ് പാണ്ഡെ.

1982 ഡിസംബറിലാണ് സൈന്യത്തിൽ ചേർന്നത്. ജമ്മു-കശ്മീരിലെ ഓപറേഷൻ പരാക്രം സമയത്ത് നിയന്ത്രണ രേഖയിൽ എൻജിനീയർ റെജിമെന്റ്, പടിഞ്ഞാറൻ സെക്ടറിൽ എൻജിനീയർ ബ്രിഗേഡ്, നിയന്ത്രണ രേഖയിൽ കാലാൾപ്പട ബ്രിഗേഡ്, പടിഞ്ഞാറൻ ലഡാക്കിലെ ഉയർന്ന പ്രദേശങ്ങളിൽ മൗണ്ടൻ ഡിവിഷൻ, കോർപ്സ് എന്നിവക്ക് നേതൃത്വം നൽകിയ പരിചയസമ്പത്തുമായാണ് അദ്ദേഹം കരസേന മേധാവിയാകുന്നത്. പരം വിശിഷ്ട സേവാ മെഡൽ, അതി വിശിഷ്ട സേവാ മെഡൽ, വിശിഷ്ട സേവാ മെഡൽ, ചീഫ് ഓഫ് ആർമി സ്റ്റാഫ് പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്.

Tags:    
News Summary - Luff. General Manoj Pandey is the next Chief of Army Staff

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.