മഅ്‌ദനി ഇന്ന് സുപ്രീംകോടതിയെ സമീപിക്കും

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു സ്ഫോ​ട​ന​ക്കേ​സി​ല്‍ സു​പ്രീം​കോ​ട​തി അ​നു​വ​ദി​ച്ച ഉ​പാ​ധി​ക​ളോ​ടെ​യു​ള്ള ജാ​മ്യ​ത്തി​ല്‍ ക​ഴി​യു​ന്ന പി.​ഡി.​പി ചെ​യ​ര്‍മാ​ന്‍ അ​ബ്ദു​ന്നാ​സി​ര്‍ മ​അ്‌​ദ​നി രോ​ഗാ​വ​സ്ഥ മൂ​ർ​ച്ഛി​ച്ച​തി​നെ തു​ട​ര്‍ന്ന്‌ ജാ​മ്യ​വ്യ​വ​സ്ഥ​യി​ല്‍ ഇ​ള​വ്‌ തേ​ടി വെ​ള്ളി​യാ​ഴ്ച സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ക്കും.

വി​ചാ​ര​ണ ന​ട​ക്കു​ന്ന ബം​ഗ​ളൂ​രു​വി​ലെ പ്ര​ത്യേ​ക കോ​ട​തി​യി​ല്‍ ജാ​മ്യ​വ്യ​വ​സ്ഥ​യി​ല്‍ ഇ​ള​വ്‌ തേ​ടി സ​മ​ര്‍പ്പി​ച്ച ഹ​ര​ജി വ്യാ​ഴാ​ഴ്ച പി​ന്‍വ​ലി​ച്ചു. മൂ​ന്നാ​ഴ്‌​ച മു​മ്പ്‌ മ​അ്‌​ദ​നി​യെ ബം​ഗ​ളൂ​രു​വി​ലെ ആ​സ്റ്റ​ര്‍ സി.​എം.​ഐ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. അ​ഡ്വ. ഹാ​രി​സ്‌ ബീ​രാ​ന്‍ മു​ഖേ​ന​യാ​ണ്‌ ഹ​ര​ജി സു​പ്രീം​കോ​ട​തി​യി​ല്‍ ഫ​യ​ല്‍ ചെ​യ്യു​ന്ന​തെ​ന്ന്‌ പി.​ഡി.​പി സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ്‌ റ​ജീ​ബ്‌ അ​റി​യി​ച്ചു.

Tags:    
News Summary - Madani will approach the Supreme Court today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.