ചത്തർപൂർ (മധ്യപ്രദേശ്): ശരീരത്തിന് പുറത്ത് ഹൃദയവുമായി പിറന്ന കുഞ്ഞിനെ വിദഗ്ധ ചികിത്സക്കായി ന്യൂഡൽഹിയിലെ ഒാൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസിലേക്ക് മാറ്റി. മധ്യപ്രദേശിലെ ഖജുരാഹോ ടൗണിലാണ് ൈവദ്യശാസ്ത്രത്തിൽ അപൂർവമായി കാണുന്ന ശാരീരിക പ്രത്യേകതകളോടെ കുഞ്ഞ് പറന്നത്. 10 ലക്ഷം ജനനങ്ങളിൽ എട്ടിൽ മാത്രം കണ്ടുവരുന്ന അപൂർവ പ്രതിഭാസമാണ് എക്ടോപിയ കോർഡിസ് എന്ന് വിളിക്കുന്ന നവജാത ശിശുക്കളിലെ ഇത്തരം ശാരീരികാവസ്ഥ എന്ന് ചത്തർപൂർ ജില്ല ആശുപത്രിയിലെ സിവിൽ സർജൻ ഡോ. ആർ.എസ്. ത്രിപാഠി പറഞ്ഞു. ഖജുരാഹോ ശിൽപങ്ങൾ സംരക്ഷിക്കുന്ന വകുപ്പിലെ സെക്യൂരിറ്റി ഗാർഡ് ആയ അരവിന്ദ് പേട്ടൽ ആണ് കുഞ്ഞിെൻറ പിതാവ്.
കുഞ്ഞിെൻറ ചികിത്സക്ക് ആവശ്യമായ സാമ്പത്തികസഹായം മുഖ്യമന്ത്രിയുടെ ശിശുക്കളുടെ ഹൃദയാരോഗ്യ പദ്ധതിയിൽനിന്ന് നൽകുമെന്ന് ജില്ല കലക്ടർ രമേഷ് ഭണ്ഡാരി പറഞ്ഞു. ജില്ലയിൽ കഴിഞ്ഞ പത്ത് വർഷത്തിനിടെ ഇത് രണ്ടാമത്തെ കുഞ്ഞാണ് ഇത്തരത്തിൽ ജനിക്കുന്നത്.
ഹൃദയം ഭാഗികമായോ പൂർണമായോ സ്ഥാനം തെറ്റി ശരീരത്തിന് പുറത്ത് കാണപ്പെടുന്ന അവസ്ഥയാണ് എക്ടോപിയ കോർഡിസ്. ഭ്രൂണവളർച്ചയുടെ ആദ്യഘട്ടത്തിലുണ്ടാകുന്ന ചില തകരാറുകളാണ് ഇതിന് കാരണം. ഇങ്ങനെ പുറത്തുവരുന്ന ഹൃദയം കഴുത്ത്, നെഞ്ച്, വയറ് എന്നിവയോട് ചേർന്നാണ് കാണപ്പെടുക. ഇൗ സംഭവത്തിൽ നെഞ്ചിന് പുറത്താണ് ഹൃദയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.