ഭോപ്പാൽ: മധ്യപ്രദേശിൽ സർക്കാർ ഭൂമിയിലെ കൈയേറ്റം ഒഴിപ്പിക്കാൻ ജെ.സി.ബിയുമായെത്തിയ ഉദ്യോഗസ്ഥർക്ക് നേരെ കല്ലെറിഞ്ഞ് ജനക്കൂട്ടം. ഉജ്ജയിനിലെ ജിതർ ഖേഡിയിൽ വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം. ജനക്കൂട്ടത്തിന്‍റെ ആക്രമണത്തിൽ ഒമ്പത് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ പൊലീസ് ഉദ്യോഗസ്ഥരും ജെ.സി.ബി ഡ്രൈവറും ഉൾപ്പെടുന്നതായി പൊലീസ് അറിയിച്ചു.
സർക്കാർ ഭൂമിയിലെ കൈയേറ്റം ഒഴിപ്പിക്കാനായി സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് സഞ്ജയ് സാഹുവിന്റെ നേതൃത്വത്തിലുള്ള സംഘം ജെ.സി.ബിയുമായി ജിതർ ഖേഡിയിലെത്തുകയായിരുന്നു. പ്രകോപിതരായ ജനക്കൂട്ടം ഉദ്യോഗസ്ഥർക്കും ജെ.സി.ബിക്കും നേരെ കല്ലെറിഞ്ഞു. പ്രാണരക്ഷാർഥം പൊലീസുകാർ സംഭവസ്ഥലത്തുനിന്നും ഓടി രക്ഷപ്പെടുകയായിരുന്നു.
ഉദ്യോഗസ്ഥരെ കല്ലെറിഞ്ഞതിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നതായും ആക്രമിച്ചവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. സംഭവത്തിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.