മധ്യപ്രദേശിൽ കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ മക്കൾക്ക് മുഖ്യമന്ത്രി ശിവ്രാജ് സിങ് ചൗഹാൻ ധനസഹായം പ്രഖ്യാപിച്ചിരുന്നു. എന്നാൽ, കോവിഡ് ബാധിച്ചു മരിച്ച പലരുടെയും കുടുംബത്തിന് ആ സഹായത്തിന് അപേക്ഷ പോലും സമർപ്പിക്കാനാകാത്ത അവസ്ഥയാണ്. ബോപാൽ മുൻസിപ്പൽ കോർപറേഷെൻറ വീഴ്ച കാരണം മരണസർട്ടിഫിക്കറ്റിൽ പലർക്കും കോവിഡ് രേഖപ്പെടുത്തിയിട്ടില്ല. കോവിഡ് രോഗം കാരണമാണ് മരിച്ചതെന്ന് തെളിയിക്കുന്ന ആശുപത്രി രേഖകളടക്കം നൽകിയിട്ടും സർട്ടിഫിക്കറ്റിൽ കോവിഡ് എന്ന് രേഖപ്പെടുത്താൻ അധികൃതർ തയാറായിട്ടില്ല. അതിനാൽ സർക്കാറിെൻറ സഹായ ധനം പാലിക്കപ്പെടാത്ത ഉറപ്പാണ് പലർക്കും.
16 കാരൻ ഹനുഷീഷിെൻറ മാതാപിതാക്കൾ കോവിഡ് ബാധിച്ചുമരിച്ചവരാണ്. സർക്കാർ മാനദണ്ഡങ്ങളനുസരിച്ച് നഷ്ടപരിഹാര തുകക്ക് പുറമെ സൗജന്യ വിദ്യാഭ്യാസത്തിനും മാസം തോറുമുള്ള സഹായധനത്തിനും അർഹനാണ് ഹനുഷീഷ്. എന്നാൽ, ഹനുഷീഷിെൻറ മാതാപിതാക്കൾ കോവിഡ് ബാധിച്ചാണ് മരിച്ചതെന്ന സർട്ടിഫിക്കറ്റ് ബോപാൽ മുൻസിപ്പൽ കോർപറേഷൻ നൽകിയിട്ടില്ല. സ്വകാര്യ ആശുപത്രികളിൽ മരിക്കുന്നവർക്ക് ബോപാൽ മുൻസിപ്പൽ കോർപറേഷൻ കോവിഡ് സർട്ടിഫിക്കറ്റ് നൽകുന്നില്ലെന്ന ആക്ഷേപമുണ്ട്. ആശുപത്രി രേഖകളടക്കം നൽകിയിട്ടും ഹനുഷീഷിെൻറ മാതാപിതാക്കൾ കോവിഡ് ബാധിച്ചാണ് മരിച്ചതെന്ന സർട്ടിഫിക്കറ്റ് മാത്രമില്ല. അതിനാൽ സഹായധനത്തിന് അപേക്ഷിക്കാൻ പോലുമാകുന്നില്ല അനാഥനായ ആ 16 കാരന്.
സ്വകാര്യ ആശുപത്രികളിൽ മരിക്കുന്നവർക്ക് ബോപാൽ മുൻസിപ്പൽ കോർപറേഷൻ കോവിഡ് സർട്ടിഫിക്കറ്റ് നൽകുന്നില്ലെന്നാണ് ആക്ഷേപം. കോവിഡ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനാൽ സഹായധനത്തിന് അപേക്ഷിക്കാനാകാത്തവർ നിരവധിയാണ്.
മറ്റു കാരണങ്ങൾ പറഞ്ഞും സഹായധനത്തിനുള്ള അപേക്ഷകൾ മടക്കുന്നുണ്ടെന്ന് പരാതികളുണ്ട്. റവന്യൂ വകുപ്പിലെ ജീവനക്കാരിയായ പ്രിതി കോവിഡ് ഡ്യൂട്ടിക്കിടെയാണ് രോഗബാധിതയാകുന്നത്. കഴിഞ്ഞ നവംബറിലാണ് ഇവർ മരിക്കുന്നത്. എന്നാൽ, കോവിഡ് യോദ്ധാക്കൾക്കുള്ള നഷ്ടപരിഹാര പാക്കേജ് ഒക്ടോബറിൽ അവസാനിച്ചുവെന്നാണ് പ്രിതിയുടെ കുടുംബത്തിന് ലഭിച്ച മറുപടി. രണ്ടാം കോവിഡ് വ്യാപനത്തിലെ പ്രതിരോധ പ്രവർത്തകർക്കുള്ള പാക്കേജ് തുടങ്ങുന്നത് ഇൗ വർഷം മാർച്ചിലാണ്. അതുകൊണ്ട് അതിലും പ്രിതിയുടെ കുടുംബത്തിന് അപേക്ഷിക്കാനാകില്ല. അതിനൊക്കെ പുറമെ, പ്രിതി കോവിഡ് ബാധിച്ചാണ് മരിച്ചെതന്നു തെളിയിക്കുന്ന സർട്ടിഫിക്കറ്റ് പോലും മുൻസിപ്പൽ അധികൃതർ നൽകിയിട്ടില്ല. അവർ മരിച്ചത് ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു. കോവിഡ് പ്രതിരോധത്തിനിടെ രോഗബാധിതയായതാണെങ്കിലും എല്ലാ കോവിഡ് രോഗികളുടെ കുടുംബത്തിനും അപേക്ഷിക്കാനാകുന്ന പദ്ധതിയിൽ പോലും അവരുടെ കുടുംബത്തിന് നഷ്ടപരിഹാരം ലഭിക്കാത്ത സ്ഥിതിയാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.