ജയ്പുർ: മുഖ്യമന്ത്രിയുടെ ഹെൽപ്ലൈൻവഴി വന്ന പരാതികൾ പരിഹരിക്കാതെ കെട്ടിക്കിടക്കുന്നതിൽ കുപിതനായ ജില്ല കലക്ടർ തെൻറയും സഹപ്രവർത്തകരുടെയും ശമ്പളം തടഞ്ഞുവെക്കാൻ ഉത്തരവിട്ടു. ജബൽപുർ ജില്ല കലക്ടർ കരംവീർ ശർമയാണ് ഡിസംബറിലെ ശമ്പളം തടഞ്ഞുവെക്കാൻ ട്രഷറി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയത്.
100 ദിവസം പിന്നിട്ടിട്ടും പരാതികൾ പരിഹരിക്കാത്തതിനെ തുടർന്നാണ് ചില ഉദ്യോഗസ്ഥരുടെ ശമ്പളം തടഞ്ഞതെന്ന് കലക്ടറേറ്റ് പുറത്തിറക്കിയ വിശദീകരണക്കുറിപ്പിൽ വ്യക്തമാക്കി. തിങ്കളാഴ്ച ജില്ല പഞ്ചായത്തിൽ നടന്ന യോഗത്തിൽ വകുപ്പുതലത്തിൽ കെട്ടിക്കിടക്കുന്ന പരാതികൾ കലക്ടർ പരിശോധിച്ചിരുന്നു. തുടർന്ന് നിശ്ചിത സമയത്തിനുള്ളിൽ മുഴുവൻ പരാതികളും പരിഹരിക്കണമെന്ന നിർദേശവും കലക്ടർ നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.