ആദ്യ 'കൗ കാബിനറ്റ്' യോഗം ചേർന്നു; പശു സംരക്ഷണത്തിനായി 'മന്ത്രി പരിഷത്ത് സമിതി' രൂപവത്കരിക്കും

ഭോപ്പാൽ: പശു സംരക്ഷണത്തിനും പ്രോത്സാഹനത്തിനും വേണ്ടി മധ്യപ്രദേശ് സർക്കാർ 'മന്ത്രി പരിഷത്ത് സമിതി' രൂപവത്കരിക്കുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ. ഞായറാഴ്ച ചേർന്ന ആദ്യ 'കൗ കാബിനറ്റി'ന് ശേഷമാണ് ചൗഹാൻ ഇക്കാര്യം അറിയിച്ചത്.

സംസ്ഥാനത്തെ കന്നുകാലികളുടെ സംരക്ഷണവും വികസനവും മുന്‍നിര്‍ത്തി നേരത്തേ 'കൗ കാബിനറ്റ്' എന്ന പ്രത്യേക സമിതി രൂപീകരണമെന്ന് ചൗഹാൻ പറഞ്ഞിരുന്നു. കന്നുകാലിവളര്‍ത്തല്‍, വനം, പഞ്ചായത്ത് ഗ്രാമീണ വികസനം, റവന്യൂ, കൃഷി വികസന വകുപ്പുകള്‍, എന്നിവയാണ് കൗ കാബിനറ്റില്‍ ഉള്‍പ്പെടുത്തുകയെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.

'മൃഗങ്ങളുമായി ബന്ധപ്പെട്ട വകുപ്പുകളുടെ മന്ത്രിമാരും പ്രിൻസിപ്പൽ സെക്രട്ടറിയും ചേർന്ന് പശു സംരക്ഷണത്തിനും ഉന്നമനത്തിനുമായി 'മന്ത്രി പരിഷത്ത് സമിതി' രൂപവത്കരിക്കും. ഈ പ്രശ്നം മൃഗസംരക്ഷണ വകുപ്പിന് മാത്രം കൈകാര്യം ചെയ്യാൻ കഴിയില്ല' -ചൗഹാൻ പറഞ്ഞു.

പശുക്കളുടെ ക്ഷേമ ആവശ്യങ്ങൾക്കായി അധിക ഫണ്ട് സ്വരൂപിക്കുന്നതിന് 'ഗോസേവകാർ' (പശു സെസ്) ചുമത്തുന്നത് പരിഗണിക്കുന്നതായി സർക്കാർ വെള്ളിയാഴ്ച വ്യക്തമാക്കിയിരുന്നു. സർക്കാർ ഫണ്ട് സംഘടിപ്പിക്കുന്നതിനൊൊപ്പം പശു സംരക്ഷണ പ്രവർത്തനങ്ങളിൽ ജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുമെന്നും ചൗഹാൻ പറഞ്ഞിരുന്നു. ഗോപാഷ്ടമിയോടനുബന്ധിച്ച് ചൗഹാൻ വീട്ടിലെ പശുക്കൾക്ക് ഹൽവ റൊട്ടി നൽകി. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.