വനിതാ ജഡ്ജിക്ക് അശ്ലീല സന്ദേശമയച്ചതിന് തടവിലായിരുന്ന അഭിഭാഷകന് ജാമ്യം

ഭോപാല്‍: വനിതാ ജഡ്ജിക്ക് അശ്ലീല സന്ദേശം അയച്ചതിന് നാലു മാസമായി തടവിലായിരുന്ന അഭിഭാഷകന് ജാമ്യം. വിജയ് സിങ് യാദവ് എന്ന അഭിഭാഷകനാണ് മധ്യപ്രദേശ് ഹൈകോടതിയുടെ ഇന്‍ഡോര്‍ ബെഞ്ച് ജാമ്യം അനുവദിച്ചത്.

വനിതാ ജഡ്ജിയെ നേരിട്ടോ അല്ലാതെയോ സമീപിക്കുകയോ പിന്തുടരുകയോ ചെയ്താല്‍ ജാമ്യം റദ്ദാക്കുമെന്ന് അഭിഭാഷകന്റെ അപേക്ഷ പരിഗണിച്ച ജസ്റ്റിസ് സുബോധ് അഭയങ്കര്‍ മുന്നറിയിപ്പ് നല്‍കി.

രത്‌ലം നഗരത്തിലെ വനിതാ ജഡ്ജിക്ക് അവരുടെ ജന്മദിനത്തിലാണ് ഇയാള്‍ അശ്ലീല സന്ദേശം അയച്ചത്. ജഡ്ജിയുടെ ഔദ്യോഗിക ഇ-മെയില്‍ വിലാസത്തിലേക്കായിരുന്നു സന്ദേശം. കൂടാതെ, ജഡ്ജിയുടെ ഫേസ്ബുക്ക് പ്രൊഫൈല്‍ ചിത്രം ഡൗണ്‍ലേഡ് ചെയ്ത് ഗ്രീറ്റിങ് കാര്‍ഡും ഇയാള്‍ തയാറാക്കിയിരുന്നു.

ഫെബ്രുവരി ഒമ്പതിന് അറസ്റ്റിലായ അഭിഭാഷകന്റെ ആദ്യ ജാമ്യാപേക്ഷ ഏപ്രില്‍ 27ന് ഹൈകോടതി തള്ളിയിരുന്നു.

Tags:    
News Summary - Madhya Pradesh Lawyer Jailed For Indecent Birthday Message To Woman Judge Gets Bail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.