മകനെ കടിച്ച പട്ടിയുടെ കാൽ വെട്ടിമുറിച്ചു; മധ്യപ്രദേശിൽ യുവാവിനെതിരെ കേസ്

ഭോപാൽ: മകനെ കടിച്ച തെരുവു നായയുടെ കാൽ വെട്ടിമുറിച്ച മധ്യപ്രദേശ് യുവാവിനെതിരെ പൊലീസ് കേസെടുത്തു. ഗ്വാളിയാറിലെ സിമരിയതാൽ ഗ്രാമത്തിൽ ഒരു മാസം മുമ്പ് നടന്ന സംഭവത്തിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനു പിന്നാലെ മൃഗസ്നേഹി പ്രവർത്തകർ പൊലീസിൽ പരാതി നൽകുകയായിരുന്നു.

ദൂരെനിന്ന് പകർത്തിയ ദൃശ്യങ്ങളിൽ, ‍യുവാവ് മൂർച്ചയുള്ള ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് നായയുടെ കാലിൽ അടിക്കുന്നതും പിന്നാലെ വേദന കൊണ്ട് പുളയുന്ന നായയുടെ കാൽ വെട്ടിമുറിക്കുന്നതും കാണാനാകും. മൃഗസ്നേഹി സംഘടന പെറ്റ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സാഗർ വിശ്വാസിനെതിരെ കേസെടുത്തതായി ഗ്വാളിയാർ എസ്.പി അമിത് സാംഘി പറഞ്ഞു.

മകന്‍റെ കാലിൽ കടിച്ചതിന്‍റെ ദേഷ്യത്തിലാണ് സാഗർ നായയെ ആക്രമിച്ചതെന്ന് ദൃക്ഷാസികൾ വെളിപ്പെടുത്തി. ഗ്രാമത്തിലെ മറ്റു അഞ്ചുപേരെയും നായ കടിച്ചു പരിക്കേൽപിച്ചു. കോടതിയിൽ ഹാജരാകാൻ ആവശ്യപ്പെട്ട് സാഗറിന് പൊലീസ് നോട്ടീസ് നൽകിയിട്ടുണ്ട്. 

Tags:    
News Summary - Madhya Pradesh Man Cuts Dog's Leg, Kills It For Biting Son; Case Filed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.