സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിന്​ തൊട്ടുമുമ്പ്​ മധ്യപ്രദേശ്​ മന്ത്രിക്ക്​ ദേഹാസ്വാസ്ഥ്യം

ബു​ർ​ഹാ​ൻ​പു​ർ: മ​ധ്യ​പ്ര​ദേ​ശി​ലെ ബു​ർ​ഹാ​ൻ​പു​രി​ൽ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ ച​ട​ങ്ങി​ന്​ തൊ​ട്ടു​മു​മ്പ്​ സം​സ്ഥാ​ന സാ​മൂ​ഹി​ക നീ​തി മ​ന്ത്രി പ്രേം​സി​ങ്​ പ​ട്ടേ​ലി​ന്​ ദേ​ഹാ​സ്വാ​സ്ഥ്യം. ഇ​​തേ​തു​ട​ർ​ന്ന്​ അ​ദ്ദേ​ഹ​ത്തി​ന്​ പ​താ​ക ഉ​യ​ർ​ത്ത​ൽ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​നാ​യി​ല്ല. ച​ട​ങ്ങി​നാ​യി ശ​നി​യാ​ഴ്ച വൈ​കീ​ട്ടാ​ണ്​​ മ​ന്ത്രി എ​ത്തി​യ​ത്.

ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ച നെ​ഞ്ചു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന്​ ഡോ​ക്ട​ർ​മാ​രു​ടെ സം​ഘം അ​ദ്ദേ​ഹ​ത്തെ പ​രി​ശോ​ധി​ക്കു​ക​യും ചി​കി​ത്സ ന​ൽ​കു​ക​യും ചെ​യ്​​തു. എ​ന്നാ​ൽ, രാ​വി​ലെ വീ​ണ്ട​ും നെ​ഞ്ചു​വേ​ദ​ന​യും അ​സ്വ​സ്ഥ​ത​യും ഉ​ണ്ടാ​യ​തി​നാ​ൽ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

വി​ശ​ദ പ​രി​ശോ​ധ​ന​ക്കാ​യി​ അ​ദ്ദേ​ഹ​ത്തെ ഭോ​പാ​ലി​ലെ​ത്തി​ച്ച​താ​യി ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു. സ്വാ​ത​ന്ത്ര്യ​ദി​ന ച​ട​ങ്ങി​ൽ ജി​ല്ല ക​ല​ക്​​ട​ർ പ്ര​വീ​ൺ സി​ങ്​ ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തി.

Tags:    
News Summary - Madhya Pradesh minister feeling unwell just before Independence Day celebrations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.