ബലാത്സംഗം ചെയ്യുന്നവരെ പരസ്യമായി തൂക്കിക്കൊല്ലണമെന്ന്

മോ​വ് (മ​ധ്യ​പ്ര​ദേ​ശ്): ബ​ലാ​ത്സം​ഗം ചെ​യ്യു​ന്ന​വ​രെ പ​ര​സ്യ​മാ​യി തൂ​ക്കി​ക്കൊ​ല്ല​ണ​മെ​ന്ന് മ​ധ്യ​പ്ര​ദേ​ശ് സാം​സ്കാ​രി​ക മ​ന്ത്രി ഉ​ഷ ഠാ​കു​ർ. മൃ​ത​ദേ​ഹം സം​സ്ക​രി​ക്കാ​ൻ വി​ട്ടു​കൊ​ടു​ക്കാ​തെ ക​ഴു​ക​ന്മാ​ർ​ക്കും കാ​ക്ക​ക​ൾ​ക്കും ഭ​ക്ഷ​ണ​മാ​യി കൊ​ടു​ക്ക​ണം. ഇ​ത്ത​രം കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന​വ​ർ​ക്ക് ഇ​ത് മു​ന്ന​റി​യി​പ്പാ​വു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

തി​ങ്ക​ളാ​ഴ്ച രാ​ത്രി പ​രി​പാ​ടി​ക്കി​ടെ മ​ന്ത്രി ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ന്‍റെ വി​ഡി​യോ ക്ലി​പ്പു​ക​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി. ബ​ലാ​ത്സം​ഗം ചെ​യ്യു​ന്ന​വ​ർ പ​ര​സ്യ​മാ​യി കു​റ്റം ചെ​യ്യു​ക​യും ജ​യി​ലു​ക​ളി​ൽ ശി​ക്ഷി​ക്ക​പ്പെ​ടു​ക​യു​മാ​ണ് ചെ​യ്യു​ന്ന​ത്.

അ​തി​നാ​ൽ​ത​ന്നെ ഇ​ത്ത​ര​ക്കാ​രി​ൽ ‍ഒ​രു ത​ര​ത്തി​ലു​ള്ള ഭ​യ​വും ഇ​ല്ല. ബ​ലാ​ത്സം​ഗം ചെ​യ്യു​ന്ന​വ​ർ​ക്ക് വ​ധ​ശി​ക്ഷ ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഒ​പ്പു​ശേ​ഖ​ര​ണം ന​ട​ത്താ​ൻ ജ​ന​ങ്ങ​ൾ ത​യാ​റാ​വ​ണ​മെ​ന്നും സ്ത്രീ​ക​ൾ നി​ർ​ബ​ന്ധ​മാ​യും ഇ​തി​ൽ പ​ങ്കെ​ടു​ക്ക​ണ​മെ​ന്നും അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Tags:    
News Summary - Madhya Pradesh minister wants rapists to be publicly hanged

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.