മാധ്യമ പ്രവർത്തകനെ സ്റ്റേഷനിൽ നഗ്നനായി നിർത്തിയത് 'സുരക്ഷക്ക്' വേണ്ടിയെന്ന് പൊലീസ്

പ്രതിഷേധക്കാർക്കൊപ്പം പൊലീസ് കസ്റ്റഡിയിലെടുത്ത മാധ്യമ പ്രവർത്തകനെ പൊലീസ് സ്റ്റേഷനിൽ എത്തിച്ച് അടിവസ്ത്രം മാത്രം ധരിച്ച നിലക്കുനിർത്തിയിരിക്കുന്ന ചിത്രം മധ്യപ്രദേശിൽ ഏറെ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. മറ്റ് പ്രതിഷേധക്കാർക്കൊപ്പം കസ്റ്റഡിയിലായ മാധ്യമപ്രവർത്തകനും നഗ്നനായി നിൽക്കുന്ന ചിത്രം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.

ഇതിനെ കുറിച്ച വിശദീകരണവുമായി ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ് സംഭവം നടന്ന സ്റ്റേഷനിലെ ​പൊലീസ് ഓഫിസർ. കുറ്റവാളികളുടെ 'സുരക്ഷ'യെ മുൻനിർത്തിയാണ് വിവസ്ത്രരാക്കി നിർത്തിയതെന്നായിരുന്നു സ്റ്റേഷൻ ഹൗസ് ഓഫിസറുടെ മറുപടി. ലോക്കപ്പിൽ വസ്ത്രത്തിൽ പ്രതികൾ ആത്മഹത്യ ചെയ്യാൻ സാധ്യതയുണ്ടെന്നും ഇതിനെ ചെറുക്കാനാണ് വസ്ത്രങ്ങൾ ഊരി മാറ്റിയതെനുനമാണ് പൊലീസ് പറയുന്നത്. വസ്ത്രങ്ങൾ ഉപയോഗിച്ച് ആത്മഹത്യ ചെയ്യാതിരിക്കാനാണ് ഞങ്ങൾ അവരെ ഈ രീതിയിൽ ജയിലിൽ അടച്ചിരിക്കുന്നതെന്ന് എസ്.എച്ച്.ഒ മനോജ് സോണി എ.എൻ.ഐയോട് പറഞ്ഞു.

മധ്യപ്രദേശ് പൊലീസ് സ്‌റ്റേഷനിൽ മാധ്യമപ്രവർത്തകനെയും ഏതാനും പ്രവർത്തകരെയും പൂട്ടിയിട്ട് അടിവസ്ത്രം വലിച്ചെറിഞ്ഞതിന്റെ ഫോട്ടോയ്‌ക്കെതിരെ വൻ പ്രതിഷേധം നേരിട്ടതിന് ശേഷം, ഇത് "കുറ്റവാളികളുടെ സുരക്ഷ"ക്ക് വേണ്ടിയാണെന്ന് വിശദീകരിക്കാൻ എസ്എച്ച്ഒ ശ്രമിച്ചു. ലോക്കപ്പ് പ്രതികൾ ആത്മഹത്യ ചെയ്യാതിരിക്കാനാണ് അവരുടെ വസ്ത്രങ്ങൾ അഴിച്ചതെന്നും അദ്ദേഹം പറഞ്ഞു.

മാധ്യമപ്രവർത്തകരെയും മറ്റ് ഏഴ് പേരും അടിവസ്ത്രത്തിൽ ലോക്കപ്പിൽ നിർത്തിയിരിക്കുന്ന ഫോട്ടോകളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. കോട്വാലി സിധിയുടെ ചുമതലയുള്ള പൊലീസ് സ്‌റ്റേഷനെയും സബ് ഇൻസ്‌പെക്ടറെയും സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. കനിഷ്ക് തിവാരി എന്ന മാധ്യമപ്രവർത്തകൻ തന്റെ കാമറാമാനുമായി ഒരു കുത്തിയിരിപ്പ് പ്രകടനം കവർ ചെയ്യാൻ പോയതായിരുന്നു. അതിനിടയിൽ കോട്‌വാലി പൊലീസ് തന്നെ ബലം പ്രയോഗിച്ച് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയതായി തിവാരി പറയുന്നു. ''ഞാൻ ആക്രമിക്കപ്പെട്ടു. എന്നിട്ട് വസ്ത്രങ്ങൾ അഴിച്ചുമാറ്റി" -അദ്ദേഹം പറഞ്ഞു. തനിക്കും കുടുംബത്തിനും നിരന്തരം ഭീഷണിയുണ്ടെന്നും അനാവശ്യമായി കള്ളക്കേസിൽ കുടുക്കുമെന്നും പറയപ്പെടുന്നുവെന്നും കനിഷ്‌ക് പറഞ്ഞു.

ബി.ജെ.പി എം.എൽ.എ കേദാർനാഥ് ശുക്ലയുടെ മകൻ ഉൾപ്പെട്ട കേസിൽ പൊലീസ് കസ്റ്റഡിയിലെടുത്ത തിയേറ്റർ ആർട്ടിസ്റ്റ് നീരജ് കുന്ദറിനെ അറസ്റ്റ് ചെയ്തതിനെതിരെ നടന്ന പ്രതിഷേധ സമരം കവർ ചെയ്യാൻ പോയതായിരുന്നു തിവാരി.

Tags:    
News Summary - Madhya Pradesh Police's answer to lock-up suicides: Strip accused

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.