ഭോപാൽ: 19 എം.എൽ.എമാരുമായി ജ്യോതിരാദിത്യ സിന്ധ്യ കോൺഗ്രസ് വിടുേമ്പാൾ മധ്യപ്രദേശിലെ കമൽനാഥ് സർക്കാർ കടുത് ത പ്രതിസന്ധിയിൽ. കോൺഗ്രസിെൻറ പ്രാഥമികാംഗത്വത്തിൽ നിന്നുള്ള രാജി ജ്യോതിരാദിത്യ പാർട്ടി അധ്യക്ഷ സോണി യ ഗാന്ധിക്ക് സമർപ്പിച്ചതിനു പിന്നാലെ കമൽനാഥ് സർക്കാറിനെ വീഴ്ത്താൻ ബി.ജെ.പിക്ക് എല്ലാ സഹായവും അദ്ദേഹം നൽകുമെന്നുറപ്പ്.
സിന്ധ്യയെ അനുകൂലിക്കുന്ന 19 എം.എൽ.എമാർ ഗവർണർക്ക് രാജിക്കത്ത് അയച്ചു കൊടുത്തിട്ടുണ്ട്. രാജി സ്വീകരിക്കുന്ന പക്ഷം കോൺഗ്രസ് സർക്കാറിെൻറ ഭൂരിപക്ഷം നഷ്ടമാകും.
230 അംഗ മധ്യപ്രദേശ് നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ 116 പേരുടെ പിന്തുണ വേണം. 120 എം.എൽ.എമാരുടെ പിന്തുണയാണ് കമൽനാഥ് സർക്കാറിന് ഉണ്ടായിരുന്നത്. കോൺഗ്രസിലെ 114 പേർക്കു പുറമെ ബി.എസ്.പിയിലെ രണ്ടംഗങ്ങളും ഒരു സമാജ്വാദി പാർട്ടി അംഗവും നാലു സ്വതന്ത്രരും സർക്കാറിനെ പിന്തുണച്ചിരുന്നു.
19 എം.എൽ.എമാർ രാജിവെക്കുന്നതോടെ ഭൂരിപക്ഷത്തിനു വേണ്ട എം.എൽ.എമാരുടെ എണ്ണം 106 ആയി കുറയും. കോൺഗ്രസിന് 95 എം.എൽ.എമാരുടെ പിന്തുണ മാത്രമാവും. ബി.എസ്.പി, എസ്.പി അംഗങ്ങളും സ്വതന്ത്രരും ചേർന്നാലും 101ലെത്തുകയേ ഉള്ളൂ. 107 പേരുടെ പിന്തുണയുള്ള ബി.ജെ.പി പുറത്തു നിന്നുള്ളവരുടെ പിന്തുണയില്ലാതെ തന്നെ മധ്യപ്രദേശിൽ അധികാരത്തിലെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.