ഭോപാൽ: മധ്യപ്രദേശിൽ തെരുവുകൾ വൃത്തിയാക്കാനെത്തിയ ശുചീകരണത്തൊഴിലാളികളെ ആൾക്കൂട്ടം ക്രൂരമായി മർദ്ദിച്ചു. ശനിയാഴ്ച രാവിലെ ദേവാസ് ജില്ലയിലാണ് സംഭവം.
ഒരു തൊഴിലാളിയെ കോടാലി ഉപയോഗിച്ച് വെട്ടി. കൈക്ക് മാരകമാ യി പരിക്കേറ്റ ഇയാെള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ആഴ്ച കോവിഡ് ബോധവൽക്കരണത്തിന് എത്തിയ ആരോഗ്യ പ്രവർത്തകരെയും സിവിൽ ഉദ്യോഗസ്ഥരെയും ആൾക്കൂട്ടം കല്ലെറിയുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്തിരുന്നു.
ശുചീകരണ തൊഴിലാളിക്ക് ചുറ്റും ആൾക്കൂട്ടം കൂടി വടി ഉപയോഗിച്ച് അടിക്കുന്നതും ഉന്തുന്നതും തള്ളിയിടുന്നതുമായ വിഡിയോ ദൃശ്യങ്ങൾ എൻ.ഡി.ടി.വി പുറത്തുവിട്ടു. നിസഹായനായ തൊഴിലാളിയുടെ ഷർട്ട് വലിച്ചുകീറി ക്രൂരമായി മർദ്ദിക്കുന്നത് ദൃശ്യങ്ങളിൽ കാണാം.
സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രധാനപ്രതിയായ ആദിലിനെയാണ് അറസ്റ്റ് ചെയ്തത്. ഇയാളുടെ സഹോദരൻ ഒളിവിലാണ്.
ആരോഗ്യ പ്രവർത്തകരെയും സിവിൽ ഉദ്യോഗസ്ഥരെയും മർദ്ദിച്ചതിന് പുറമെ ഭോപാലിൽ പൊലീസുകാരന് നേരെയും ആക്രമണമുണ്ടായി. സംഭവത്തിൽ അഞ്ചുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
മധ്യപ്രദേശിൽ ഇതുവരെ 1310 േപർക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. 69 പേർ ഇവിടെ മരിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.