കുറിയണിഞ്ഞതിന് രണ്ടു വിദ്യാർഥികളെ പുറത്താക്കി; മാപ്പു പറഞ്ഞ് പ്രിൻസിപ്പൽ

ഭോപാൽ: കുറിയണിഞ്ഞ് സ്കൂളിലെത്തിയതിന് രണ്ടു വിദ്യാർഥികളെ പുറത്താക്കിയെന്ന് പരാതി. മധ്യപ്രദേശിലെ ശ്രീ ബാൽ വിജ്ഞാൻ ശിശു വിഹാർ ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവമെന്ന് പി.ടി.ഐ റിപ്പോർട്ട് ചെയ്യുന്നു.

സംഭവത്തിൽ വിദ്യാർഥികളുടെ ബന്ധുക്കൾ സ്കൂളിനെതിരെ ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് പരാതി നൽകി. ഇതോടെ പ്രിൻസിപ്പൽ മാപ്പ് പറഞ്ഞു. ആവർത്തിച്ചാൽ ടി.സി തന്ന് സ്കൂളിൽനിന്നും പറഞ്ഞുവിടുമെന്ന് അധ്യാപകർ മുന്നറിയിപ്പ് നൽകിയെന്നും ഒരു വിദ്യാർഥി പറഞ്ഞതായി പി.ടി.ഐ റിപ്പോർട്ടിൽ പറയുന്നു.

രക്ഷിതാക്കളുമായി ചർച്ച നടത്തി പ്രശ്‌നം പരിഹരിക്കുമെന്നും ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടി സ്വീകരിക്കുമെന്നും ജില്ല വിദ്യാഭ്യാസ ഓഫീസർ മംഗളേഷ് വ്യാസ് അറിയിച്ചു.

Tags:    
News Summary - Madhya Pradesh school disallows student entry over tilak

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.