പരീക്ഷയിൽ നിന്ന്​ രക്ഷപ്പെടാൻ മൂന്ന്​ വയസുകാരനെ തട്ടിക്കൊണ്ടുപോയി; കൗമാരക്കാരൻ പിടിയിൽ

മൊറേന: പ്ലസ്​ ടു പരീക്ഷയിൽ നിന്ന്​ രക്ഷപ്പെടാൻ ബന്ധുവായ മൂന്ന്​ വയസുകാരനെ തട്ടിക്കൊണ്ടുപോയി വയലിൽ തള്ളിയ കേസിൽ കൗമാരക്കാരൻ പിടിയിൽ. രൺബിർ(18) ആണ്​ പിടിയിലായത്​. മധ്യപ്രദേശിലെ മൊറേന ജില്ലയിൽ തിങ്കളാഴ്​ച രാത്രിയാണ്​ സംഭവം.

കുട്ടി ഉറങ്ങിക്കിടക്കുമ്പോൾ എടു​ത്തുകൊണ്ടുപോവുകയും കയറുപയോഗിച്ച് കൈകാലുകൾ​ കെട്ടി ദൂരെയുള്ള വയലിൽ ഉപേക്ഷിക്കുകയുമായിരുന്നു. രാവിലെയാണ് കുട്ടിയെ കാണാതായ വിവരം മാതാവ്​ അറിയുന്നത്​. തുടർന്ന്​ ​രക്ഷിതാക്കൾ പൊലീസിൽ അറിയിക്കുകയും പൊലീസ്​ അന്വേഷണം നടത്തുകയും ചെയ്​തു.​

വീട്ടിൽനിന്ന്​ ലഭിച്ച കുറിപ്പിലെ പൊരുത്തക്കേടിൽ നിന്നാണ്​ പൊലീസ്​ പ്രതിയെ തിരിച്ചറിഞ്ഞത്​. ചൊവ്വാഴ്​ച തുടങ്ങുന്ന പരീക്ഷയിൽ രൺബിർ പ​​െങ്കടുക്കരുതെന്ന്​ കുറിപ്പിൽ സൂചിപ്പിച്ചിരുന്നു. കൂടാതെ കുട്ടിയെ കണ്ടെത്താൻ രൺബിറിനെ അയക്കണമെന്നും കുറിപ്പിൽ പറഞ്ഞിരുന്നു. ഇതാണ്​ പൊലീസിൽ സംശയം ജനിപ്പിച്ചത്​.

തുടർന്ന്​ പൊലീസ്​ രൺബിറിനെ വിശദമായി ചോദ്യം ചെയ്​തതോടെയാണ്​ സംഭവത്തി​​െൻറ ചുരുളഴിഞ്ഞത്​. കുട്ടിയെ തെരയാനെന്ന വ്യാജേന പരീക്ഷ എഴുതാൻ പോകാതിരിക്കുകയായിരുന്നു രൺബിറി​​െൻറ ലക്ഷ്യം. പരീക്ഷ എഴുതാതെ രക്ഷപ്പെടുന്നതിന്​ വേണ്ടി താനാണ്​ കുട്ടിയെ തട്ടിക്കൊണ്ടുപോയി വയലിൽ തള്ളിയതെന്ന്​ രൺബിർ സമ്മതിച്ചതായി പൊലീസ്​ പറഞ്ഞു. പൊലീസ്​ കുട്ടിയെ കണ്ടെത്തി സുരക്ഷിതമായി രക്ഷിതാക്കളെ ഏൽപ്പിക്കുകയും രൺബിറിനെതിരെ കേസെടുക്കുകയും ചെയ്​തു.

Tags:    
News Summary - Madhya Pradesh Teen Kidnaps 3-Year-Old Cousin To Escape Board Exam -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.