ജബൽപുർ: പശുക്കൾക്ക് പാൽകൂട്ടാൻ കാലിത്തീറ്റയും വൈക്കോലുമൊന്നും ഇനി വേെണ്ടന്നാണ് മധ്യപ്രദേശിലെ യൂനിവേഴ്സിറ്റി പറയുന്നത്. പകരം ജബൽപുർ കേന്ദ്രമായ നാനാജി ദേശ്മുഖ് വെറ്ററിനറി സയൻസ് യൂനിവേഴ്സിറ്റി കണ്ടുപിടിച്ച ചോക്ലറ്റ് നൽകിയാൽ മതി. പാൽ മാത്രമല്ല, പ്രജനന നിരക്കും കൂടും. രണ്ടു മാസത്തെ ഗവേഷണത്തിനൊടുവിലാണ് വിറ്റാമിൻ, ധാതു സമ്പന്നമായ ചോക്ലറ്റ് വികസിപ്പിച്ചിരിക്കുന്നത്.
500 ഗ്രാം ആണ് തൂക്കം, വില 25 രൂപ. കാലിത്തീറ്റയിൽ ഉപയോഗിക്കുന്ന കടുക് കേക്ക്, അരി, ശർക്കര, കഞ്ഞിപ്പശ, ചെറുനാരങ്ങ പൊടി, ഉപ്പ് എന്നിവയാണ് ഇതിലും അടങ്ങിയിരിക്കുന്നത്. കാലിത്തീറ്റയോ വൈക്കോലോ കിട്ടാനില്ലാത്ത സന്ദർഭങ്ങളിൽ ഈ ചേക്ലറ്റ് നൽകിയാൽ മതിയെന്ന് യൂനിവേഴ്സിറ്റി വൈസ്ചാൻസലർ പ്രഫ. എസ്.പി. തിവാരി പറയുന്നു.
സംസ്ഥാന വെറ്ററിനറി മൃഗസംരക്ഷണ വകുപ്പിെൻറ സഹായത്തോടെ ഉടൻതന്നെ എല്ലാ കർഷകർക്കും നൽകാനാണ് പദ്ധതി. ചോക്ലറ്റ് നിർമാണസംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്ന വെറ്ററിനറി ബിരുദക്കാർക്ക് സാങ്കേതികവിദ്യ കൈമാറും. അനുമതി ലഭിച്ചാൽ ഉൽപന്നം വിപണിയിൽ എത്തിക്കാമെന്ന് അറിയിച്ച് യൂനിവേഴ്സിറ്റി സർക്കാറിന് കത്തയച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.