ചെന്നൈ: എ.െഎ.എ.ഡി.എം.കെ സ്ഥാനാർഥി നിയമസഭാ തെരഞ്ഞെടുപ്പിന് സമർപ്പിച്ച നാമനിർദേശ പത്രികയിൽ ജയലളിതയുടെ വിരലടയാളം പതിപ്പിച്ചത് ചട്ടപ്രകാരമല്ലെന്നാരോപിച്ച് ഡി.എം.കെ നൽകിയ പരാതിയിൽ െതരഞ്ഞെടുപ്പ് കമീഷന് ഹൈകോടതി നോട്ടീസ് അയച്ചു.
മദ്രാസ് ഹൈകോടതി ജസ്റ്റിസ് പി.വേൽമുരുകനാണ് തെരഞ്ഞെുപ്പ് കമീഷൻ പ്രിൻസിപ്പൽ െസക്രട്ടറിക്ക് നോട്ടീസ് അയച്ചത്. എ.െഎ.എ.ഡി.എം.കെ സ്ഥാനാർഥി എ.കെ ബോസിെൻറ അപേക്ഷയിൽ ജയലളിതയുെട വിരലടയാളം പതിപ്പിച്ചിരുന്നു. വിരലടയാളത്തിന് ജയലളിതയെ ചികിത്സിച്ചിരുന്ന ഡോക്ടറുടെ സാക്ഷ്യപത്രം സഹിതമാണ് പത്രിക സമർപ്പിച്ചത്. ഇക്കാര്യത്തിൽ ഒക്ടോബർ ആറിന് കോടതിെയ വിശദീകരണം അറിയിക്കണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
2016 സെപ്തംബർ 22നാണ് ജയലളിതയെ ആശുപത്രിയിൽ പ്രവേശിപ്പച്ചത്. ഡിസംബർ അഞ്ചിന് മരണപ്പെടുകയും ചെയ്തു. നവംബർ 19നാണ് മൂന്ന് മണ്ഡലങ്ങളിൽ തെരഞ്ഞെടുപ്പ് നടന്നത്. മധുരക്ക് സമീപത്തെ തിരുപ്പരൻകുദ്രത്തിൽ നിന്നാണ് എ.കെ ബോസ് മത്സരിച്ച് ജയിച്ചത്.
ബോസിെൻറ എതിരാളി ഡി.എം.െക സ്ഥാനാർഥി പി. ശരവണനാണ് നാമനിർദേശ പത്രികയിൽ നിയമ ലംഘനമുെണ്ടന്ന് കാണിച്ച് കോടതിയെ സമീപിച്ചത്. സ്ഥാനാർഥിയുെട പാർട്ടി േനതാവ് ഒപ്പുവെക്കേണ്ടിടത്താണ് ജയലളിതയുെട വിരലടയാളമുള്ളത്.
വിരലടയാളം ജയലളിതയെ പരിശോധിക്കുന്ന ഡോക്ടർ അറ്റസ്റ്റ് ചെയ്തിട്ടുണ്ട്. ഇത് തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണ്. എന്തുകൊണ്ടാണ് അവർ അപേക്ഷയിൽ ഒപ്പു വെക്കാതിരുന്നതെന്ന് ശരവണൻ ചോദിക്കുന്നു.
ജയലളിതക്ക് ശ്വാസകോശാണുബാധയായിരുന്നു. വലതു കൈയിൽ മുറിവേറ്റിട്ടുണ്ടായിരുന്നു. ൈകെ താത്കാലികമായി ചലിപ്പിക്കാൻ സാധിക്കാത്ത അവസ്ഥയിലായിരുന്നെന്നും ഡോക്ടർമാർ പറയുന്നു. അതിനാൽ ഇടതു കൈയുടെ വിരലടയാണമാണ് അപേക്ഷയിൽ പതിപ്പിച്ചതെന്നും ഡോക്ടർമാർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.