ചെൈന്ന: തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനസ്വാമിക്കെതിരെ അഴിമതി കേസിൽ സി.ബി.െഎ അന്വേഷണത്തിന് ഹൈകോടതി ഉത്തരവ്. ഡി.എം.കെ സമർപ്പിച്ച ഹരജിയിലാണ് ദേശീയപാതകളുടെ കരാർ നൽകിയതുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണത്തിന് കോടതി ഉത്തരവിട്ടത്.
അന്വേഷണം നടത്തി മൂന്ന് മാസത്തിനകം പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കണമെന്നും ഹൈകോടതി ഉത്തരവിട്ടിട്ടുണ്ട്. സംസ്ഥാന വിജിലൻസിനോട് കേസിനെ സംബന്ധിക്കുന്ന വിവരങ്ങൾ ഒരാഴ്ചക്കകം സി.ബി.െഎക്ക് കൈമാറാനും നിർദേശിച്ചിട്ടുണ്ട്.
നേരത്തെ കേസിൽ വിജിലൻസ് പ്രാഥമിക അന്വേഷണം നടത്തി റിപ്പോർട്ട് ഹൈകോടതിയിൽ സമർപ്പിച്ചിരുന്നു. ഒക്ടോബർ ഒമ്പതിന് സമർപ്പിച്ച റിപ്പോർട്ടിൽ പളനിസ്വാമിക്കെതിരെ തെളിവില്ലെന്നായിരുന്നു വ്യക്തമാക്കിയിരുന്നത്. പരാതിയുമായി വിജലൻസിനെ സമീപിച്ചെങ്കിലും കാര്യമായ അന്വേഷണം നടന്നില്ലെന്ന് ഡി.എം.കെ സമർപ്പിച്ച ഹരജിയിൽ പറഞ്ഞിരുന്നു. കേസുമായി ബന്ധപ്പെട്ട് ആരോപണ വിധേയരായ പല കരാറുകാരുടെയും ഒാഫീസുകളും ആദായ നികുതി റെയ്ഡ് നടന്ന കാര്യവും ഡി.എം.കെ ചൂണ്ടിക്കാട്ടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.