ചിദംബരം കുടുംബാംഗങ്ങളുടെ പേരിലുള്ള കള്ളപ്പണകേസ്​ മദ്രാസ്​ ഹൈകോടതി റദ്ദാക്കി

ചെന്നൈ: കള്ളപണ നിയമപ്രകാരം മുൻ കേന്ദ്രമന്ത്രി പി. ചിദംബരത്തി​​​െൻറ ഭാര്യയും അഭിഭാഷകയുമായ നളിനി ചിദംബരം, മകൻ കാർത്തി ചിദംബരം, മരുമകൾ ശ്രീനിധി എന്നിവരുടെ പേരിൽ ആദായനികുതി വകുപ്പ്​ രജിസ്​റ്റർ ചെയ്​ത കേസ്​ മദ്രാസ്​ ഹൈകോടതി റദ്ദാക്കി. കേസി​​​െൻറ വിചാരണ എഗ്​മോർ പ്രത്യേക കോടതിയിൽ നടന്നു വരികയായിരുന്നു.

ബ്രിട്ടനിലെ കേംബ്രി​ജിൽ മൂവർക്കും സ്വന്തമായുള്ള 5.37 കോടി വിലമതിപ്പുള്ള സ്വത്ത്​ മറച്ചുവെച്ചതായാണ്​ കേസ്​. ഇതിന്​ പുറമെ കാർത്തി ചിദംബരം ബ്രിട്ടനിലെ മെട്രോ ബാങ്കിലെ അക്കൗണ്ട്​ വിവരങ്ങളും അമേരിക്കയിലെ നാനോ ഹോൾഡിങ്​സ്​ എൽ.എൽ.സിയിലെ നിക്ഷേപം സംബന്ധിച്ചും വെളിപ്പെടുത്തിയിരുന്നില്ല. ആദായനികുതി വകുപ്പിന്​ പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കാൻ അധികാരമില്ലെന്നാണ്​ പ്രതികൾ വാദിച്ചത്​. കള്ളപ്പണ നിരോധന നിയമപ്രകാരം രജിസ്​റ്റർ ചെയ്യപ്പെടുന്ന കേസുകൾ വിചാരണ നടത്തുന്നതിന്​ തമിഴ്​നാട്ടിൽ പ്രത്യേക കോടതികൾ രൂപവത്​കരിച്ചിട്ടില്ലെന്നും ഇവർ കോടതിയെ ബോധിപ്പിച്ചു.

Tags:    
News Summary - Madras HC Quashes I-T Department's Criminal Prosecution Against Chidambaram's Family- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.