മധുര: തമിഴ്നാട് മുഖ്യമന്ത്രി കെ. പളനിസാമിയെ വിമർശിച്ച് കാർട്ടൂൺ വരച്ചതിന് അറസ്റ്റിലായ കാർട്ടൂണിസ്റ്റ് ബാലക്കെതിരായ കേസിൽ തുടർനടപടികൾ മദ്രാസ് ഹൈകോടതി സ്റ്റേ ചെയ്തു. കൊള്ളപ്പലിശക്കാരുടെ ഉപദ്രവം കാരണം കുടുംബം ആത്മഹത്യ ചെയ്ത സംഭവത്തിൽ കാർട്ടൂൺ വരച്ചതിനാണ് ഫ്രീലാൻസ് കാർട്ടൂണിസ്റ്റായ ബാല എന്ന ബാലമുരുഗനെ ഇൗ മാസം അഞ്ചിന് ചെന്നൈയിൽനിന്ന് തിരുനെൽവേലി പൊലീസ് അറസ്റ്റ് ചെയ്ത് കേസെടുത്തത്. ഇതിനെതിരെ ബാല നൽകിയ ഹരജിയിലാണ് ജസ്റ്റിസ് എസ്.എസ്. സുന്ദർ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
പലിശക്കാരുടെ ഭീഷണിയെതുടർന്ന് തിരുനെൽവേലി കലക്ടറേറ്റിൽ നാലംഗകുടുംബം തീകൊളുത്തി മരിച്ച സംഭവം പ്രമേയമാക്കി ഒക്ടോബർ 26 ന് തെൻറ േഫസ് ബുക്കിലാണ് ബാല കാർട്ടൂൺ വരച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.