ചെന്നൈ: അടിവസ്ത്രങ്ങൾ, സോപ്, സുഗന്ധദ്രവ്യങ്ങൾ, ഗർഭനിരോധന ഉറകൾ തുടങ്ങിയവയുടെ അശ്ലീലചുവയുള്ള പരസ്യങ്ങൾ മദ്രാസ് ഹൈകോടതി മധുര ഡിവിഷൻ ബെഞ്ച് നിരോധിച്ചു. ഇവയുടെ പരസ്യങ്ങൾ ആഭാസവും അശ്ലീലം നിറഞ്ഞതുമാണെന പരാതിയിലാണ് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
വിരുതുനഗർ രാജപാളയം സ്വദേശി സഹദേവരാജയാണ് ഈ വിഷയത്തിൽ പൊതു താൽപര്യ ഹരജി സമർപിച്ചത്. ജസ്റ്റിസുമാരായ എൻ. കൃപാകരൻ, ബി. പുകഴേന്തി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിെൻറതാണ് ഉത്തരവ്. ഇത്തരം പരസ്യങ്ങൾ വിലക്കിയ കോടതി, രണ്ടാഴ്ചക്കകം വിശദീകരണമാവശ്യപ്പെട്ട് കേന്ദ്ര വിവര സാേങ്കതിക സെക്രട്ടറി, തമിഴ്നാട് ഇൻഫർമേഷൻ വകുപ്പ് സെക്രട്ടറി എന്നിവർക്ക് നോട്ടീസ് അയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.