ചെന്നൈ: സ്ഥലംമാറ്റത്തിൽ പ്രതിഷേധിച്ച് രാജിപ്രഖ്യാപനം നടത്തിയ മദ്രാസ് ഹൈകോടതി ചീ ഫ് ജസ്റ്റിസ് വി.കെ. തഹിൽരമണിയുടെ രാജിക്കത്തിൽ തുടർനടപടികൾ ഉണ്ടാവാത്ത സാഹച ര്യത്തിൽ ൈഹകോടതിയിലും അഭിഭാഷകരിലും ആശയക്കുഴപ്പം. മേഘാലയ ഹൈകോടതിയിലേക്ക് സ ്ഥലംമാറ്റിയ സുപ്രീംകോടതി കൊളിജീയം നടപടി പുനഃപരിശോധിക്കാത്തതിനെ തുടർന്നാണ്, ജസ്റ്റിസ് തഹിൽരമണി രാഷ്ട്രപതിക്ക് രാജിക്കത്ത് അയച്ചത്.
ഇതിെൻറ പകർപ്പ് കൊളിജീയം തലവനും സുപ്രീംകോടതി ചീഫ് ജസ്റ്റിസുമായ രഞ്ജൻ ഗൊഗോയിക്കും അയച്ചു. എന്നാൽ, രാജി സ്വീകരിച്ചതായി ഇതേവരെ ഒൗദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ഇതിനിടയിൽ മദ്രാസ് ൈഹകോടതിയിൽ തിങ്കളാഴ്ച വിചാരണ നടത്തേണ്ട കേസുകളുടെ പട്ടിക രജിസ്ട്രാർ പുറത്തുവിട്ടിരിക്കുകയാണ്. ഇതിൽ ജസ്റ്റിസുമാരായ വി.കെ. തഹിൽരമണി, ദുരൈസാമി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് കൈകാര്യം ചെയ്യുന്ന കേസുകളും ഉൾപ്പെടുന്നു. രാഷ്ട്രപതിക്ക് സ്വമേധയാ രാജിക്കത്ത് സമർപ്പിച്ച സാഹചര്യത്തിൽ ജസ്റ്റിസ് തഹിൽരമണി കോടതിയിൽ എത്തുമോയെന്ന ആശയക്കുഴപ്പമാണ് അഭിഭാഷകർക്കിടയിൽ. രാജിവെച്ച സാഹചര്യത്തിൽ കേസുകൾ വിചാരണക്കെടുക്കാൻ ചീഫ് ജസ്റ്റിസ് തയാറാവുമോയെന്ന ചോദ്യവും ഉയരുന്നുണ്ട്.
രാജി പിൻവലിക്കണമെന്നാവശ്യപ്പെട്ട് നേരത്തെ ഒരു വിഭാഗം അഭിഭാഷകർ ചീഫ് ജസ്റ്റിസിനെ കണ്ടിരുന്നു. എന്നാൽ, അവർ നിലപാടിൽ ഉറച്ചുനിന്നു. അതിനിടെയാണ് അഭിഭാഷക സംഘം സ്ഥലംമാറ്റ നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചത്. സ്ഥലംമാറ്റ നടപടിയിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച ഉച്ചക്ക് അഭിഭാഷകർ കോടതി വളപ്പിൽ പ്രതിഷേധ പരിപാടി സംഘടിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.