ചെെന്നെ: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നവംബർ 17നകം നടത്തണമെന്ന് മദ്രാസ് ഹൈകോടതി. ചീഫ് ജസ്റ്റിസ് ഇന്ദിര ബാനർജിയുടെ നേതൃത്വത്തിലുള്ള പ്രഥമ ബെഞ്ചാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന് നിർദേശം നൽകിയത്.
സെപ്റ്റംബർ 18നകം വിജ്ഞാപനം പുറപ്പെടുവിക്കണമെന്നും നവംബർ 17നകം മുഴുവൻ തെരഞ്ഞെടുപ്പ് നടപടികളും പൂർത്തിയാക്കണമെന്നാണ് ഉത്തരവ്.
കഴിഞ്ഞ വർഷം ഒക്േടാബറിൽ നടക്കേണ്ട തെരഞ്ഞെടുപ്പ് നീണ്ടുപോവുകയായിരുന്നു. നേരത്തെ, തെരഞ്ഞെടുപ്പ് 2016 ഡിസംബർ 31നകം നടത്താൻ സിംഗ്ൾ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഇതിനെതിരെ കമീഷൻ ഫസ്റ്റ് ബെഞ്ചിനെ സമീപിച്ചു. അതേസമയം, ഇക്കാര്യത്തിൽ സുപ്രീംകോടതിയിൽ പരിഗണനയിലുള്ള പൊതുതാൽപര്യ ഹരജിയുടെ വിധി ബാധകമാകുമെന്ന് ജഡ്ജിമാർ വ്യക്തമാക്കി.
2016 ഒക്ടോബറിൽ തെരഞ്ഞെടുപ്പ് നടത്താൻ കമീഷൻ വിജ്ഞാപനം പുറപ്പെടുവിച്ചെങ്കിലും ഏറ്റവും പുതിയ ജനസംഖ്യ അടിസ്ഥാനമാക്കിയുള്ള സംവരണങ്ങളും സീറ്റ് മാറ്റങ്ങളും ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് ഡി.എം.കെ കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്ന് ജസ്റ്റിസ് എൻ. കിരുബാകരൻ വിജ്ഞാപനം റദ്ദാക്കുകയും കമീഷന് ഒമ്പത് മാർഗനിർദേശങ്ങൾ നൽകുകയും ചെയ്തു. ഇതിെൻറ അടിസ്ഥാനത്തിൽ 2016 ഡിസംബർ 31നകം തെരഞ്ഞെടുപ്പ് നടത്താൻ നിർദേശിച്ചു. ഇതിനെതിരെയാണ് കമീഷൻ ഫസ്റ്റ് ബെഞ്ചിനെ സമീപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.