വര: സിദ്ദേഷ്​ ഗൗതം

ഫാ. സ്റ്റാൻ സ്വാമിയുടെ മരണം: മജിസ്റ്റീരിയൽ അന്വേഷണം നടത്തും

മുംബൈ: മാവോവാദി ബന്ധമാരോപിച്ച്​ അറസ്റ്റിലായി കസ്റ്റഡിയിൽ കഴിയവേ ക്രൈസ്​തവ പുരോഹിതൻ ഫാ. സ്റ്റാൻ സ്വാമി മരിച്ച സംഭവത്തിൽ മജിസ്റ്റീരിയൽ അന്വേഷണം നടത്തുമെന്ന്​ മഹാരാഷ്ട്ര ജയിൽ വകുപ്പ് അധികൃതർ അറിയിച്ചു. യു.എ.പി.എ ചുമത്തി അറസ്​റ്റിലായ 84കാരനായ സ്റ്റാൻ സ്വാമി ബാന്ദ്രയിലെ ഹോളി ഫാമിലി ആശുപത്രിയിൽ തിങ്കളാഴ്ചയാണ്​ അന്തരിച്ചത്​.

''പൊലീസ്​ കസ്റ്റഡിയിലോ ജുഡീഷ്യൽ കസ്റ്റഡിയിലോ മരണം സംഭവിച്ചാൽ മജിസ്റ്റീരിയൽ അന്വേഷണം നടത്തേണ്ടതുണ്ട്. നടപടിക്രമമനുസരിച്ച് അസ്വാഭാവിക മരണമായി പൊലീസിൽ രജിസ്റ്റർ ചെയ്യും. തുടർന്ന് അന്വേഷണം ആരംഭിക്കും'' -ജയിൽ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.

2018 ജനുവരി ഒന്നിന്​ പൂണെക്കടുത്ത്​ ഭീമ -കൊറെഗാവ് യുദ്ധത്തിന്‍റ 200ാം വാർഷികത്തിനിടെ നടന്ന അക്രമവുമായി ബന്ധപ്പെട്ട കേസിലാണ്​ സ്വാമിയെ അറസ്റ്റ്​ ചെയ്​തത്​. 2020 ഒക്ടോബറിൽ കോവിഡ് വ്യാപന വേളയിലായിരുന്നു ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) ഇദ്ദേഹത്തെ പിടികൂടിയത്​. യു.എ.പി.എ നിയമപ്രകാരം കേസെടുക്കുകയും ചെയ്​തു. പാർക്കിൻസൺസ് ഉൾപ്പെടെ കടുത്ത രോഗങ്ങൾ അലട്ടുന്ന 84 കാരനായ സ്വാമിക്ക്​ കസ്റ്റഡി കാലത്ത്​ കോവിഡും ബാധിച്ചിരുന്നു.

അസുഖം കലശലായതിനാൽ തനിയെ ഭക്ഷണം കഴിക്കാനോ കുളിക്കാനോ കഴിയുന്നില്ലെന്ന്​ ചൂണ്ടിക്കാട്ടി മേയ് 21 ന് അദ്ദേഹം ബോംബെ ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകിയിരുന്നു. ജന്മനാടായ റാഞ്ചിയിലേക്ക് മടങ്ങാൻ അനുവദിക്കണമെന്നായിരുന്നു ആവശ്യം. എന്നാൽ, ബാന്ദ്രയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ നൽകാനായിരുന്നു കോടതി ഉത്തരവ്​. ആശുപത്രിയിൽ കഴിയവേ, ജൂലൈ നാലിന് ഹൃദയാഘാതത്തെ തുടർന്ന് വെന്‍റിലേറ്റർ ഘടിപ്പിച്ചു. തിങ്കളാഴ്ച ഉച്ചയോടെ മരണത്തിന്​ കീഴടങ്ങുകയായിരുന്നു.

Tags:    
News Summary - Magisterial probe into Stan Swamy death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.