മഹാദേവ് ഓൺലൈൻ വാതുവെപ്പ്; ഇ.ഡി 388 കോടിയുടെ സ്വത്തുക്കൾകൂടി കണ്ടുകെട്ടി

ന്യൂ​ഡ​ൽ​ഹി: ഛത്തി​സ്ഗ​ഢി​ലെ ഉ​ന്ന​ത രാ​ഷ്ട്രീ​യ​ക്കാ​രും ഉ​ദ്യോ​ഗ​സ്ഥ​രും ഉ​ൾ​പ്പെ​ട്ട മ​ഹാ​ദേ​വ് ഓ​ൺ​ലൈ​ൻ വാ​തു​വെ​പ്പ് ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ കേ​സി​ൽ എ​ൻ​ഫോ​ഴ്സ്മെ​ന്റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ.​ഡി) 388 കോ​ടി​യു​ടെ സ്വ​ത്തു​ക്ക​ൾ​കൂ​ടി ക​ണ്ടു​കെ​ട്ടി. മൗ​റീ​ഷ്യ​സ് ആ​സ്ഥാ​ന​മാ​യ നി​​ക്ഷേ​പ​ക ക​മ്പ​നി ടാ​നോ ഇ​ൻ​വെ​സ്റ്റ്മെ​ന്റ് ഓ​പ്പ​ർ​ച്യൂ​നി​റ്റീ​സ് ഫ​ണ്ട്, ദു​ബൈ​യി​ലെ ഹ​വാ​ല ഇ​ട​പാ​ടു​കാ​ര​ൻ ഹ​രി​ശ​ങ്ക​ർ തി​ബ്രെ​വ​ൽ എ​ന്നി​വ​രു​ടെ വി​വി​ധ നി​​ക്ഷേ​പ​ങ്ങ​ളും വാ​തു​വെ​പ്പ് ആ​പ്പു​ക​ളു​ടെ​യും വെ​ബ്സൈ​റ്റു​ക​ളു​ടെ​യും സ്ഥാ​പ​ക​രു​ടെ ഛത്തി​സ്ഗ​ഢ്, മും​ബൈ, മ​ധ്യ​പ്ര​ദേ​ശ് എ​ന്നി​വി​ട​ങ്ങ​ളി​ലെ സ്വ​ത്തു​ക്ക​ളു​മാ​ണ് ക​ണ്ടു​കെ​ട്ടി​യ​ത്. കേ​സി​ൽ തി​ബ്രെ​വ​ലി​നെ ഇ.​ഡി നേ​ര​ത്തേ ചോ​ദ്യം​ചെ​യ്തി​രു​ന്നു.

നാ​ലു കു​റ്റ​പ​ത്ര​ങ്ങ​ൾ സ​മ​ർ​പ്പി​ച്ച കേ​സി​ൽ 11 പേ​രെ അ​റ​സ്റ്റ്ചെ​യ്തി​രു​ന്നു. മ​ഹാ​ദേ​വ് ഓ​ൺ​ലൈ​ൻ വാ​തു​വെ​പ്പ് ആ​പ്പി​ന്റെ ഉ​ട​മ​ക​ളാ​യ സൗ​ര​ഭ് ച​ന്ദ്ര​ക​റും ര​വി ഉ​പ്പ​ലും ഛത്തി​സ്ഗ​ഢു​കാ​രാ​ണ്.

Tags:    
News Summary - Mahadev online betting case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.