കാർഷിക വിരുദ്ധ നിയമങ്ങൾ പിൻവലിക്കും; തൊഴിലവസരങ്ങൾ കൂട്ടും- പ്രകടന പത്രികയുമായി ബിഹാറിലെ മഹാസഖ്യം

പാട്​ന: കാർഷിക നിയമങ്ങളിലും തൊഴിലവസരങ്ങളിലും ഊന്നി ബിഹാറിലെ ആർ.ജെ.ഡി- കോൺഗ്രസ് ഇടതുപാർട്ടി മഹാസഖ്യം പ്രകടന പത്രിക പുറത്തിറക്കി. ​ആർ‌.ജെ.ഡി നേതാവ്​​ തേജസ്വി യാദവിൻെറ നേതൃത്വത്തിലുള്ള മഹാസഖ്യം അധികാരത്തിലേറിയാൽ കഴിഞ്ഞ മാസം കേന്ദ്രസർക്കാർ നടപ്പാക്കിയ മൂന്ന്​ കാർഷിക വിരുദ്ധ നിയമങ്ങളും ഇല്ലാതാക്കുന്നതിനുള്ള ബിൽ ആദ്യ വിധാൻസഭാ സമ്മേളനത്തിൽ തന്നെ പാസാക്കുമെന്ന് പത്രിക പുറത്തിറക്കിക്കൊണ്ട്​ കോൺഗ്രസ് നേതാവ് രൺദീപ് സിങ്​ സുർജേവാല പറഞ്ഞു.

ഹാസഖ്യം വിജയിച്ചാൽ ആദ്യ നിയമസഭഭാ യോഗത്തിൽ തന്നെ പത്ത്​ ലക്ഷം യുവാക്കൾക്ക് പേർക്ക്​ ജോലി നൽകും. സർക്കാർ ജോലികൾക്കുള്ള എല്ലാ അപേക്ഷകളും സൗജന്യമായി നൽകും. ഉ​ദ്യോഗാർത്ഥികൾക്ക്​ പരീക്ഷ കേന്ദ്രത്തിലേക്കുള്ള യാത്രാ ചെലവ്​ നൽകുമെന്നും മുഖ്യമരന്തി സ്ഥാനാർഥിയായ​ തേജസ്വി യാദവ്​ പറഞ്ഞു.

15 വർഷമായയി നിതീഷ്​ കുമാർ ഭരിച്ചിട്ടും ബിഹാറിൽ പ്രളയ ബാധിത പ്രദേശങ്ങൾ സന്ദർശിക്കുവാൻ കേന്ദ്രസംഘം ഇതുവരെ എത്തിയില്ല. എല്ലാവരും കസേര നേടാനുള്ള ഓട്ടത്തിലാണ്​. ആളുകൾ തങ്ങളുടെ ജോലി സേവനമാണെന്ന് സംസാരിക്കുന്നു. 2015ൽ മോദി മോതിയാരിയിലെ പഞ്ചസാര ഫാക്​ടറിയിൽ നിന്നുള്ള പഞ്ചസാരയിട്ട ചായ കുടിക്കുമെന്ന്​ പറഞ്ഞു. എന്നാൽ പഞ്ചസാര മില്ലും ജൂട്ട്​ മില്ലും മുളക്​ മില്ലും അരി മില്ലുമെല്ലാം ഇപ്പോഴും പുട്ടികിടക്കുകയാണെന്നും തേജസ്വി വിമർശിച്ചു.

ബിഹാറിൽ ബി. ജെ.പി തെരഞ്ഞെടുപ്പിനെ നേരിടുന്നത്​ മൂന്ന്​ സഖ്യങ്ങളായാണെന്ന്​ രൺദീപ്​ സുർജേവാല പരിഹസിച്ചു. െജ.ഡി.യുമായുള്ള സഖ്യം ജനങ്ങൾക്ക് കാണാൻ കഴിയുന്നതാണ്​. മറ്റൊന്ന് എൽ.ജെ.പിയുമായി എന്ന്​ മനസിലാക്കാം. മൂന്നാമത്തേത്​ ഉവൈസി സാഹിബിനൊപ്പമാണ്​- സുർജേവാല പറഞ്ഞു.

കോൺഗ്രസ് സ്ഥാനാർഥി മസ്‌കൂർ ഉസ്മാനിക്കെതിരെ ബി.ജെ.പി നേതാവ് ഗിരിരാജ് സിങ് ഉന്നയിച്ച ആരോപണങ്ങൾക്കും സുർജേവാല മറുപടി നൽകി. '' ജനവിരുദ്ധ നടപടികളിൽ ശ്രദ്ധ തിരിക്കാനായി ബി.ജെ.പി വിദ്വേഷ ഫാക്ടറിയിൽ വിവാദങ്ങൾ ഒരുക്കുകയാണ്. ഞങ്ങളുടെ ജലെ സ്ഥാനാർഥി ഒരിക്കലും ജിന്നയുടെ പ്രത്യയശാസ്ത്രവുമായി പൊരുത്തപ്പെടുന്ന വ്യക്തിയല്ല. അലിഗഡ്​ മുസ്​ലിം സർവകാലാശാല വിദ്യാർഥിയായിരുന്നപ്പോൾ എ‌.എം‌.യു കാമ്പസ്​, പാർലമെൻറ്​, ബോംബെ ഹൈകോടതി എന്നിവിടങ്ങളിൽ നിന്ന് ജിന്നയുടെ ചിത്രം നീക്കം ചെയ്യണമെന്ന് ആവശ്യ​െപ്പട്ട്​ പ്രധാനമന്ത്രിക്ക് കത്തെഴുതിയ വ്യക്തിയാണെന്നും എന്നനാൽ അന്ന്​ പ്രധാനമന്ത്രി മോദി പ്രതികരിച്ചി​ല്ലെന്നും സുർജേവാല പറഞ്ഞു.

ഒക്ടോബർ 28 മുതൽ മൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന ബിഹാർ നിയമസഭയിലെ 243 സീറ്റുകളിലായി മത്സരിക്കുന്ന സ്ഥാനാർഥികളുടെ പട്ടിക ഈ ആഴ്ച ആദ്യം സഖ്യകക്ഷികൾ പുറത്തുവിട്ടിരുന്നു. നവംബർ 10 നാണ്​ തെര​ഞ്ഞെടുപ്പ്​ ഫലം പ്രഖ്യാപിക്കുക.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.