ലക്നോ: അയോധ്യയിലെ രാമക്ഷേത്ര ഭൂമിപൂജയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം പങ്കെടുത്ത ക്ഷേത്രനിർമാണ ട്രസ്റ്റ് ചെയർമാൻ മഹന്ത് നൃത്യ ഗോപാൽ ദാസിന് കോവിഡ്. ഉത്തർപ്രദേശ് മുഖ്യമന്ത്രിയുടെ ഒാഫിസ് ആണ് ഇക്കാര്യം അറിയിച്ചത്. നൃത്യ ഗോപാൽ ദാസിന് അടിയന്തര ചികിത്സ നൽകാൻ നിർദേശിച്ചതായും ഒാഫിസ് അറിയിച്ചു.
ആഗസ്റ്റ് അഞ്ചിനാണ് അയോധ്യയിലെ രാമക്ഷേത്രത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിട്ടത്. നൃത്യ ഗോപാൽ ദാസിനെ കൂടാതെ യു.പി ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേല്‍, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ആർ.എസ്.എസ് അധ്യക്ഷൻ മോഹൻ ഭഗവത്, പുരോഹിതർ അടക്കമുള്ളവരാണ് ചടങ്ങുകളിൽ നേരിട്ട് പങ്കെടുത്തത്.
കേന്ദ്ര സേനയുടെ കനത്ത സുരക്ഷ വലയത്തിൽ കോവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ പാലിച്ചാണ് ചടങ്ങുകൾ നടന്നത്. എന്നാൽ, മോദി അടക്കമുള്ളവരുമായി ഇടപഴകിയ നൃത്യ ഗോപാൽ ദാസിനാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്.
കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കേന്ദ്ര മന്ത്രി അമിത് ഷാ ചടങ്ങിൽ പങ്കെടുത്തിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.