മഹാരാഷ്ട്ര; കോൺഗ്രസിനെ ചർച്ചക്ക് വിളിച്ച് തെരഞ്ഞെടുപ്പ് കമീഷൻ

ന്യൂ​ഡ​ൽ​ഹി: മ​ഹാ​രാ​ഷ്ട്ര തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ്യാ​പ​ക ക്ര​മ​​ക്കേ​ട് ന​ട​ന്നു​വെ​ന്ന ആ​രോ​പ​ണം ഉ​യ​രു​ന്ന​തി​നി​ടെ, ആ​ശ​ങ്ക​ക​ൾ ച​ർ​ച്ച ചെ​യ്യാ​മെ​ന്ന് കോ​ൺ​​ഗ്ര​സി​നെ അ​റി​യി​ച്ച് തെ​ര​​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ. തെ​ര​ഞ്ഞെ​ടു​പ്പ് സു​താ​ര്യ​മാ​യാ​ണ് ന​ട​ന്ന​ത്. എ​ന്നി​രു​ന്നാ​ലും, കോ​ൺ​ഗ്ര​സ് പ്ര​തി​നി​ധി സം​ഘ​വു​മാ​യി ഡി​സം​ബ​ർ മൂ​ന്നി​ന് ന്യാ​യ​മാ​യ എ​ല്ലാ വി​ഷ​യ​ങ്ങ​ളും ച​ർ​ച്ച ചെ​യ്യാ​മെ​ന്ന് വ്യ​ക്ത​മാ​ക്കി ക​മീ​ഷ​ൻ ക​ത്ത​യ​ച്ചു. പ​ട്ടി​ക​യി​ലും വോ​ട്ടെ​ണ്ണ​ലി​ലും പൊ​രു​ത്ത​ക്കേ​ടു​ക​ളു​ണ്ടെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി കോ​ൺ​ഗ്ര​സ് ക​മീ​ഷ​ന് ക​ത്ത് ന​ൽ​കി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് ക്ഷ​ണം.

കോ​ൺ​ഗ്ര​സ് ഉ​ന്ന​യി​ച്ച എ​ല്ലാ ന്യാ​യ​മാ​യ ആ​ശ​ങ്ക​ക​ളും അ​വ​ലോ​ക​നം ചെ​യ്യു​മെ​ന്നും പ്ര​തി​നി​ധി സം​ഘ​ത്തെ കേ​ട്ട ശേ​ഷം രേ​ഖാ​മൂ​ല​മു​ള്ള പ്ര​തി​ക​ര​ണം ന​ൽ​കു​മെ​ന്നും ക​ത്തി​ൽ പ​റ​യു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ സു​താ​ര്യ​മാ​യി​രു​ന്നു. പോ​ളി​ങ് ഡേ​റ്റ​യി​ൽ ​പൊ​രു​​ത്ത​ക്കേ​ടി​ല്ല. തെ​ര​ഞ്ഞെ​ടു​പ്പി​ന്റെ എ​ല്ലാ ഘ​ട്ട​ത്തി​ലും സ്ഥാ​നാ​ർ​ഥി​ക​ളോ അ​വ​രു​ടെ ഏ​ജ​ന്റു​മാ​രോ ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു​വെ​ന്നും ക​മീ​ഷ​ൻ വ്യ​ക്ത​മാ​ക്കി.

വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ​യു​ള്ള പോ​ളി​ങ് ഡേ​റ്റ​യും അ​ന്തി​മ പോ​ളി​ങ് ഡേ​റ്റ​യും ത​മ്മി​ലു​ള്ള വ്യ​ത്യാ​സം പ്രി​സൈ​ഡി​ങ് ഓ​ഫി​സ​ർ​മാ​ർ പോ​ളി​ങ് വി​വ​രം അ​പ്ഡേ​റ്റ് ചെ​യ്യു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സാ​​ങ്കേ​തി​കം മാ​ത്ര​മാ​ണ്. പോ​ളി​ങ് അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​ന് മു​​ന്നോ​ടി​യാ​യു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ളും ഇ​തോ​ടൊ​പ്പം പ്രി​സൈ​ഡി​ങ് ഓ​ഫി​സ​ർ​മാ​ർ പൂ​ർ​ത്തി​യാ​ക്കേ​ണ്ട​തു​ണ്ടെ​ന്നും ക​മീ​ഷ​ൻ ക​ത്തി​ൽ വി​ശ​ദീ​ക​രി​ക്കു​ന്നു. മ​ഹാ​രാ​ഷ്ട്ര നി​യ​മ​സ​ഭാ തെ​ര​ഞ്ഞ​ടു​പ്പി​ൽ വോ​ട്ട് ചെ​യ്ത ക​ണ​ക്കും വോ​ട്ടെ​ണ്ണി​യ ക​ണ​ക്കും ത​മ്മി​ൽ വ​ലി​യ വ്യ​ത്യാ​സ​മു​ണ്ട്, ചി​ല വോ​ട്ട​ർ​മാ​രെ ഏ​ക​പ​ക്ഷീ​യ​മാ​യി നീ​ക്കം ചെ​യ്തു, ഓ​രോ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ​യും 10,000ത്തി​ല​ധി​കം വോ​ട്ട​ർ​മാ​രെ അ​ധി​ക​മാ​യി ചേ​ർ​ത്തു, വോ​ട്ടു​യ​ന്ത്ര​ത്തി​ൽ ക്ര​മ​ക്കേ​ട് ന​ട​ന്നു തു​ട​ങ്ങി​യ ആ​രോ​പ​ണ​ങ്ങ​ളാ​ണ് കോ​ൺ​ഗ്ര​സ് ഉ​ന്ന​യി​ച്ച​ത്.

Tags:    
News Summary - Maharashtra Assembly Election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.