മുംബൈ: പാക് ചാരവനിതക്ക് മസ്ഗാവ് കപ്പൽ നിർമാണശാലയുടെ രഹസ്യവിവരങ്ങൾ ചോർത്തിനൽകിയ ജീവനക്കാരനെ മഹാരാഷ്ട്ര ഭീകരവിരുദ്ധ സേന (എ.ടി.എസ്) അറസ്റ്റുചെയ്തു.
സ്ട്രക്ചറൽ ഫാബ്രിക്കേറ്ററായ കൽപേഷ് ബായികറാണ് (31) ഔദ്യോഗിക സ്വകാര്യ നിയമം പ്രകാരം അറസ്റ്റിലായത്. സമൂഹമാധ്യമം വഴി പരിചയപ്പെട്ട വനിതക്ക് കപ്പൽ നിർമാണശാലയിലെ പ്രധാന മേഖലയെ കുറിച്ചുള്ള വിവരം ചോർത്തി നൽകിയെന്നും ഇവർ പാകിസ്താൻ ഇന്റലിജൻസ് ഓപറേറ്റീവ്സ് (പി.ഐ.ഒ) അംഗമാണെന്നും എ.ടി.എസ് ഉദ്യോഗസ്ഥർ പറഞ്ഞു. കൽപേഷ് തേൻകെണിയിൽ പെടുകയായിരുന്നു. വിവരങ്ങൾ ചോർത്തി നൽകിയതിന് പണം കൈപ്പറ്റിയതായും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.