മുംബൈ: മഹാരാഷ്ട്രയിൽ കാർഷിക നിയമം നടപ്പാക്കാനുള്ള ഉത്തരവ് സർക്കാർ പിൻവലിച്ചു. കോൺഗ്രസും ശരദ് പവാറിെൻറ നാഷനൽ കോൺഗ്രസ് പാർട്ടിയും എതിർപ്പ് പ്രകടിപ്പിച്ചതിനെ തുടർന്നാണ് നടപടി.
മോദി സർക്കാറിെൻറ കാർഷിക നിയമങ്ങൾക്കെതിരെ പഞ്ചാബിലെയും ഹരിയാനയിലെയും കർഷകരുടെ പ്രക്ഷോഭങ്ങൾക്ക് കോൺഗ്രസ് പിന്തുണ പ്രഖ്യാപിച്ചിരുന്നു. കൂടാതെ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു. ശരദ് പവാറിെൻറ നാഷനൽ കോൺഗ്രസ് പാർട്ടി പാർലമെൻറിൽ കർഷക ബില്ലുകൾ പാസാക്കുന്നതിനെതിരെ രംഗത്തെത്തിയിരുന്നു. കർഷക വിരുദ്ധം എന്നായിരുന്നു എൻ.സി.പി ബില്ലുകളെ വിശേഷിപ്പിച്ചത്.
കഴിഞ്ഞ ആഴ്ച മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി നേതാവുമായ അജിത് പവാർ സംസ്ഥാന സർക്കാർ കാർഷിക നിയമങ്ങൾ നടപ്പിലാക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. ബുധനാഴ്ച ചേർന്ന മന്ത്രിസഭ യോഗത്തിൽ കാർഷിക നിയമം ചർച്ചയായിരുന്നു. തുടർന്ന് ഉത്തരവ് പിൻവലിക്കാൻ തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.