ലോക്ഡൗൺ ചുമത്തിയ മുഖ്യമന്ത്രി എന്ന പേരിൽ ഭാവിയിൽ അറിയപ്പെടാൻ ആഗ്രഹിക്കുന്നില്ല, ഇളവുകളിൽ പ്രതികരിച്ച് ഉദ്ധവ് താക്കറെ

മുംബൈ: സംസ്ഥാനത്തെ ആരാധനാലയങ്ങളിൽ കോവിഡ് മാനദണ്ഡം പാലിക്കണമെന്ന് ജനങ്ങളോട് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അഭ്യർഥിച്ചു. സംസ്ഥാനത്തെ എല്ലാ മതസ്ഥലങ്ങളും സർക്കാർ തുറന്നെന്നും ഒരു സ്ഥലത്തും തിരക്ക് കൂട്ടരുതെന്നും അദ്ദേഹം പറഞ്ഞു.

"ഞങ്ങൾ സംസ്ഥാനത്തെ എല്ലാ മതസ്ഥലങ്ങളും തുറന്നിട്ടുണ്ട്, പൊതുജനങ്ങളോട് അവിടങ്ങളിൽ കോവിഡ് മാനദണ്ഡം പാലിക്കാതെ അനാവശ്യമായി തിങ്ങിക്കൂടരുതെന്ന് അഭ്യർഥിക്കുകയാണ്. ദീപാവലി, ഛാത് തുടങ്ങിയ ആഘോഷങ്ങൾ കോവിഡ് മാനദണ്ഡങ്ങളോടെ സർക്കാർ നിർദ്ദേശം പാലിച്ച് ആഘോഷിച്ച ജനങ്ങളോട് നന്ദിയുണ്ട് - മുഖ്യമന്ത്രി താക്കറെ പറഞ്ഞു.

വാക്സിൻ ഉടൻ ഇന്ത്യയിൽ എത്തുമെന്നാണ് വാർത്ത, പക്ഷേ നിലവിൽ ലഭ്യമല്ല. നിങ്ങൾ പ്രതിരോധ നടപടികൾ കൈക്കൊള്ളണം. അഞ്ച് വർഷം പൂർത്തിയാക്കിയ ശേഷം കോവിഡ് സമയത്ത് എന്ത് ചെയ്തുവെന്ന് എന്നോട് ആരെങ്കിലും ചോദിച്ചാൽ വെറും ലോക്ഡൗൺ മാത്രം ചുമത്തിയ മുഖ്യമന്ത്രി എന്ന പേരിൽ അറിയപ്പെടാൻ ഞാൻ ആഗ്രഹിക്കുന്നില്ല, - അദ്ദേഹം പറഞ്ഞു.

'ദീപാവലിക്ക് ശേഷം സംസ്ഥാനത്ത് കോവിഡ് കേസുകളുടെ എണ്ണം വീണ്ടും ഉയരാൻ തുടങ്ങിയിട്ടുണ്ട്. വാക്സിൻ ഉടൻ ഇന്ത്യയിൽ എത്തുമെന്ന വാർത്ത പുറത്തുവരുന്നു, പക്ഷേ നിലവിൽ വാക്സിൻ ലഭ്യമല്ല, അതിനാൽ നിങ്ങൾ പ്രതിരോധ നടപടികൾ കൈക്കൊള്ളണം' -അദ്ദേഹം പറഞ്ഞു.

പുതുതായി 5,753 പുതിയ പോസിറ്റീവ് കേസുകളും 50 മരണങ്ങളും മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്തെ ആകെ കേസുകളുടെ എണ്ണം 17,80,208 ആണ്. ഇതുവരെ 16,51,064 രോഗികളാണ് സുഖം പ്രാപിച്ചത്. 46,623 ആണ് മരണസംഖ്യ.

Tags:    
News Summary - Maharashtra CM appeals people not to crowd religious places

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.