കപ്പലിൽ മഹാരാഷ്​ട്ര മുഖ്യമന്ത്രിയുടെ ഭാര്യയുടെ സാഹസിക സെൽഫി

മുംബൈ: ഇന്ത്യ തദ്ദേശീയമായി നിർമിച്ച ആഢംബര ക്രൂയിസ്​ ഷിപ്പിൽ സുരക്ഷാ ബാരികേഡുകൾ മറികടന്ന്​ മുഖ്യമന്ത്രിയുടെ ഭാര്യ സെൽഫിയെടുത്തത്​ വിവാദത്തിൽ. മഹാരാഷ്​ട്ര മുഖ്യമന്ത്രി ​േ​ദവന്ദ്ര ഫട്​നാവിസി​​​​െൻറ ഭാര്യ അമൃത ഫട്​നാവിസാണ്​ ബാരികേഡുകൾ മറികടന്ന്​ സെൽഫിയെടുത്തത്​.

സുരക്ഷാ ഉദ്യോഗസ്ഥർ നോക്കി നിൽകെ കപ്പലി​​​​െൻറ ഏറ്റവും മുന്നിലിരുന്ന്​ അമൃത സെൽഫിയെടുക്കുന്നതി​​​​െൻറ വിഡിയോ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മുംബൈയിൽനിന്നു ഗോവയിലേക്കുള്ള ഉല്ലാസക്കപ്പൽ സർവീസി​​​​െൻറ ഉദ്ഘാടനവേളയിലാണ് അമൃത ‘സെൽഫി’യെടുത്തത്. മുഖ്യമന്ത്രിയുടെ ഓഫീസ് സംഭവത്തെക്കുറിച്ച് പ്രതികരിച്ചില്ല.

400 യാത്രക്കാരെയും 70 ജീവനക്കാരെയും ഉൾക്കൊള്ളാവുന്ന കപ്പലിൽ 104 മുറികളും രണ്ടു റസ്​റ്റോറൻറും ആറു ബാറുകളും സ്​പാ ഉൾപ്പെടെയുള്ള ആഢംബര സൗകര്യങ്ങളുമാണുള്ളത്​. കേന്ദ്രമന്ത്രി നിധിൻ ഗഡ്കരിയും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസും ചേർന്നാണ് കപ്പൽ സർവീസ് ഉദ്​ഘാടനം ചെയ്​തത്​. മുംബൈയിൽ നിന്നും 14 മണിക്കൂറിനുള്ളിൽ ഗോവയിൽ എത്തുന്ന രീതിയിലാണ്​ സർവീസ്​.

Tags:    
News Summary - Maharashtra CM's wife crosses safety range to click selfie on board Angria- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.