മഹാരാഷ്​ട്രയിൽ കോവിഡ്​ ബാധിതരുടെ എണ്ണം ആയിരം കടന്നു; പുതുതായി 60 പേർക്ക്​ രോഗബാധ

മുംബൈ: മഹാരാഷ്​ട്രയിൽ പുതുതായി 60 ​േപർക്ക്​ കൂടി രോഗബാധ കണ്ടെത്തി. ഇതോടെ സംസ്​ഥാനത്ത്​ രോഗം ബാധിച്ചവരുടെ എ ണ്ണം 1078 ആയി.

ബുധനാഴ്​ച​ റിപ്പോർട്ട്​ ചെയ്​ത 60 കേസുകളിൽ 44 എണ്ണം ബ്രിഹാൻ മുംബൈ ​േകാർപറേഷൻ പരിധിയിലാണ്​. ഒമ്പതെണ്ണം പൂണെ മുനിസിപ്പൽ കോർപറേഷനിലും നാലെണ്ണം നാഗ്​പൂരിലും അഹ്​മദ്​ നഗർ, അകോല, ബുൽധാന എന്നിവിടങ്ങളിൽ ഒന്നുവീതവുമാണ്​ റിപ്പോർട്ട്​ ചെയ്​തത്​.

രണ്ടു ദിവസത്തിനുള്ളിലാണ്​ 773 പേർക്ക്​​ ​ഇവിടെ രോഗബാധ കണ്ടെത്തിയത്​. രാജ്യത്ത്​ ഏറ്റവുമധികം രോഗബാധിതരുള്ളതും മഹാരാഷ്​ട്രയിലാണ്​.

രാജ്യത്ത്​ കോവിഡ്​ ബാധിതരുടെ എണ്ണം 5000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പത്തു മരണവും റിപ്പോർട്ട്​ ചെയ്​തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. മഹാരാഷ്​ട്രക്ക്​ പുറമെ തമിഴ്​നാട്ടിലാണ്​ ഏറ്റവും കൂടുതൽ രോഗബാധിതരുള്ളത്​. ഇതുവരെ 690 പേർക്ക്​ തമിഴ്​നാട്ടിൽ രോഗം സ്​ഥിരീകരിച്ചു.

Tags:    
News Summary - Maharashtra COVID-19 Tally Reached 1,078 as 60 New Cases Reports

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.